പാൻ കാർഡ് ഇല്ലാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുമോ? നികുതിദായകർ അറിയേണ്ടതെല്ലാം

എല്ലാ സാമ്പത്തിക ഇടപാടുകളും നികുതി വകുപ്പുമായി ബന്ധിപ്പിക്കുന്നതിന് പാൻ കാർഡ് അത്യാവശ്യമാണ്. പാൻ കാർഡ് ഇല്ലാതെ ഒരു വ്യക്തിക്ക് ഐടിആർ ഫയൽ ചെയ്യാൻ കഴിയുമോ? 

ITR Filing Deadline: Can You File Income Tax Without a PAN Card?

ദായനികുതി റിട്ടേൺ  ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി അടുത്തിരിക്കുകയാണ്. ഇനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ഇതോടെ, പല നികുതിദായകരും റിട്ടേൺ ഫയൽ ചെയ്യാനുള്ള തിരക്കിലാണ്. ഇവയിൽ ചിലർ പാൻ കാർഡ് ഇല്ലാത്തതിനാൽ ബുദ്ധിമുട്ട് നേരിടുന്നു.  പാൻ കാർഡ് ഇല്ലാതെ ഒരു വ്യക്തിക്ക് ഐടിആർ ഫയൽ ചെയ്യാൻ കഴിയുമോ? 

ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫ ന്യൂമറിക് അക്കൗണ്ട് നമ്പറാണ് പാൻ കാർഡ്. ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനും മറ്റ് പല സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് ആവശ്യമായി വരാറുണ്ട്. അതായത്, എല്ലാ സാമ്പത്തിക ഇടപാടുകളും നികുതി വകുപ്പുമായി ബന്ധിപ്പിക്കുന്നതിന് പാൻ കാർഡ് അത്യാവശ്യമാണ്. 

പാൻ കാർഡിൻ്റെ ഘടന മനസിലാക്കാം

* പാൻ കാർഡിൽ നൽകിയിട്ടുള്ള ആദ്യ മൂന്ന് പ്രതീകങ്ങൾ അക്ഷരമാലാ ക്രമങ്ങളാണ്. ഉദാഹരണത്തിന് AAA മുതൽ ZZZ വരെ

* നാലാമത്തെ പ്രതീകം പാൻ കാർഡ് ഉടമയുടെ നിലയെ സൂചിപ്പിക്കുന്നു ഉദാഹരണത്തിന് വ്യക്തിക്ക് 'P', സ്ഥാപനത്തിന് 'F'

* അഞ്ചാമത്തെ പ്രതീകം പാൻ കാർഡ് ഉടമയുടെ അവസാന പേരിന്റെ ആദ്യ അക്ഷരമാണ്. 

* അടുത്ത നാല് പ്രതീകങ്ങൾ ഒരു തുടർച്ചയായ സംഖ്യയാണ്.

* അവസാന പ്രതീകം ചെക്ക് അക്കമാണ്.

ആർക്കൊക്കെ പാൻ കാർഡ് വേണം?

* നിലവിലുള്ള എല്ലാ നികുതിദായകർക്കും പാൻ കാർഡ് ആവശ്യമാണ് .
* വരുമാനത്തിൻ്റെ റിട്ടേൺ നൽകേണ്ട വ്യക്തികൾ.
* പ്രതിവർഷം 5 ലക്ഷം രൂപയിൽ കൂടുതൽ വിൽപ്പനയോ വിറ്റുവരവോ രസീതുകളോ ഉള്ള ബിസിനസ്സ് അല്ലെങ്കിൽ പ്രൊഫഷനുകൾ നടത്തുന്ന വ്യക്തികൾ.
* പാൻ കാർഡ് ആവശ്യമുള്ള സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്ന വ്യക്തികൾ.

ഐടിആർ ഫയൽ ചെയ്യാൻ പാൻ കാർഡ് ആവശ്യമുണ്ടോ?

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പാൻ കാർഡ് നമ്പർ നൽകേണ്ടത് നിർബന്ധമാണ്. അതിനാൽ പാൻ കാർഡ് ഇല്ലെങ്കിൽ, ഉടനെ അപേക്ഷിക്കാവുന്നതാണ് 

Latest Videos
Follow Us:
Download App:
  • android
  • ios