മുകേഷ് അംബാനിയുടെ വിശ്വസ്തന്റെ മകൾ, ഇഷ അംബാനിയുടെ വലം കൈ; റിലയൻസിന്റെ നേതൃത്വനിരയിലെ പ്രധാനി ഈ പെണ്‍കുട്ടിയോ..

റിലയൻസ് റീട്ടെയിൽ നടത്തുന്നതിന് ഇഷയെ സഹായിക്കാനുള്ളത്  മുകേഷ് അംബാനിയുടെ അടുത്ത അനുയായിയായ മനോജ് മോദിയുടെ മകൾ ഭക്തി മോദിയാണ്.

Isha Ambani is backed by Bhakti Modi who is the daughter of Manoj Modi, Mukesh Ambanis close associate.

രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ഒന്നര വർഷം മുൻപാണ് അധികാരങ്ങൾ മക്കൾക്കായി പകുത്ത് നൽകിയത്. റീട്ടെയിൽ നേതൃത്വ നിരയിലേക്ക് ആകാശിനെയും ഇഷയെയും നിയമിച്ചതിനോടൊപ്പം പുതിയ ഊർജ്ജ യൂണിറ്റ് ഇളയ മകൻ അനന്തിനും നൽകി. 898000 കോടി രൂപയിലധികം വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ്. 2022 ഓഗസ്റ്റിൽ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ അനുബന്ധ സ്ഥാപനമായ  റിലയൻസ് റീട്ടെയിലിൻ്റെ ഉത്തരവാദിത്തം മുകേഷ് അംബാനി ഇഷാ അംബാനിക്ക് കൈമാറിയതിന് ശേഷം അനുദിനം വളർച്ചയാണ് ഉള്ളത്. എന്താണ് റിലയൻസ് റീട്ടെയിലിൻ്റെ വളർച്ചയ്ക്ക് പിന്നിലുള്ള കാരണം? 

റിലയൻസ് റീട്ടെയിൽ നടത്തുന്നതിന് ഇഷയെ സഹായിക്കാനുള്ളത്  മുകേഷ് അംബാനിയുടെ അടുത്ത അനുയായിയായ മനോജ് മോദിയുടെ മകൾ ഭക്തി മോദിയാണ്. റിലയൻസ് റീട്ടെയിലിൻ്റെ വളർച്ചയ്ക്ക് പിന്നിൽ ഭക്തി മോദിയുടെ സംഭാവന വളരെ വലുതാണ്. മനോജ് മോദിയുടെയും ഭക്തി മോദിയുടെയും സേവനത്തിന്  അഭിനന്ദന സൂചകമായി മുകേഷ് അംബാനി ആ കുടുംബത്തിന് 1500 കോടി രൂപയുടെ വീട് പോലും സമ്മാനിച്ചു.

റിലയൻസിൽ മാനേജ്‌മെൻ്റ് ട്രെയിനിയായി തുടങ്ങിയ ഭക്തി മോദി വർഷങ്ങളായി കുറച്ച് വര്ഷങ്ങള്കൊണ്ടുതന്നെ റിലയൻസിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ, റിലയൻസ് റീട്ടെയിലിനെ നയിക്കുന്ന നേതൃത്വ ടീമിലെ ഒരു പ്രധാന ഭാഗമാണ് ഭക്തി മോദി. 

റിലയന്സുമായി പങ്കാളികളായി ആഗോള ആഡംബര ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നുള്ളത് ഭക്തി മോദിയുടെ ശ്രമങ്ങളാണ്. ബലെൻസിയാഗ, അർമാനി, ഹ്യൂഗോ ബോസ്, വെർസേസ്, മൈക്കൽ കോർസ് എന്നിവ റിലയൻസ് റീട്ടെയിലിൻ്റെ പങ്കാളി ബ്രാൻഡായി ഇന്ത്യയിൽ ഉണ്ട്. സൗന്ദര്യ ഉൽപ്പന്ന പ്ലാറ്റ്‌ഫോമായ ടിരയുടെ സഹസ്ഥാപക കൂടിയാണ് ഭക്തി മോദി, ടിരയുടെ മേൽനോട്ടം വഹിക്കുന്നത് ഇഷ അംബാനിയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios