ചട്ടങ്ങൾ ലംഘിച്ച് ഈ ലൈഫ് ഇൻഷുറൻസ് കമ്പനി; 3 കോടി രൂപ പിഴ ചുമത്തി ഐആർഡിഎഐ

21 ദിവസത്തിനകം രണ്ട് കോടി രൂപ നിരബന്ധമായും കെട്ടിവെയ്ക്കണം. മൊത്തം മൂന്ന് കോടി രൂപ പിഴയായി ഈ ലൈഫ് ഇഷുറൻസ് കമ്പനി  ഐആർഡിഎഐയ്ക്ക് നൽകണം.

IRDAI imposed  3 crore penalty on Max Life Insurance Company

മുംബൈ: ഇടപാടിലെ ചട്ടങ്ങൾ ലംഘിച്ചതിന് ആക്‌സിസ് ബാങ്ക്-മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനിക്ക്  3 കോടി രൂപ പിഴ ചുമത്തി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആർഡിഎഐ). ചട്ടം ലംഘിച്ചതിനാൽ 21 ദിവസത്തിനകം രണ്ട് കോടി രൂപ അടയ്ക്കാൻ ആക്സിസ് ബാങ്കിന് ഐ ആർ ഡി എ ഐ നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: സംസ്കരിച്ച ഗോതമ്പ് മാവ് കടൽ കടക്കും; അനുമതി നൽകി കേന്ദ്രം

ആക്‌സിസ് ബാങ്കും മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഇടപാടുകൾ ഐആർഡിഎഐ ചട്ടത്തിന്റെ ലംഘനമാണെന്ന് ഐ ആർ ഡി എ ഐ വ്യക്തമാക്കി. ഐ ആർ ഡി എ ഐയുടെ നിർദേശിച്ച് മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി പ്രൊമോട്ടർമാർ/ഷെയർഹോൾഡർമാർ എന്നിവരുമായി ഓഹരി കൈമാറ്റം നടത്തിയതായാണ് റിപ്പോർട്ട്. ആക്സിസ് ബാങ്ക് 2021 മാർച്ചിൽ മാക്‌സ് ലൈഫിന്റെ 0.998 ശതമാനം ഓഹരികൾ എംഎഫ്‌എസ്‌എല്ലിന് വിറ്റതായി ഐ ആർ ഡി എ ഐ ചൂണ്ടിക്കാണിക്കുന്നു. ഒരു ഷെയറിന് 166 രൂപ നിരക്കിൽ ആണ് വിറ്റത്. ഇത് ഐ ആർ ഡി എ ഐയുടെ ചട്ടത്തെ ലംഘിച്ചുകൊണ്ടാണ്. 

2021 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ, ആക്‌സിസ് ബാങ്കും ഗ്രൂപ്പുകളും എംഎഫ്‌എസ്‌എല്ലിൽ നിന്ന് 12.002 പെർസെംറ്റ് ഷെയറുകൾ 31.51 രൂപ - 32.12 രൂപ നിരക്കിൽ സ്വന്തമാക്കിയാതായി ഐ ആർ ഡി എ ഐ വ്യക്തമാക്കുന്നു. ഷെയർ അനുവദിക്കുന്നതിനും ഓഹരി ഉടമകൾക്കിടയിൽ ഓഹരികൾ കൈമാറുന്നതിനും  ന്യായമായ മാർക്കറ്റ് മൂല്യം കണക്കണം. ഇത് ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. 

ALSO READ: രാജ്യം പട്ടിണിയിലേക്കോ; ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ കുറവ്

അതേസമയം, ഇന്നലെ ആക്‌സിസ് ബാങ്കിന്റെ ഓഹരികൾ ബിഎസ്‌ഇയിൽ 0.19 ശതമാനം ഇടിഞ്ഞ് 800.70 രൂപയായി. അതേസമയം മാക്‌സ് ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരി 2.46 ശതമാനം ഇടിഞ്ഞ് 720.65 രൂപയായി.
 

Latest Videos
Follow Us:
Download App:
  • android
  • ios