പ്രതിമാസം 12,500 രൂപ നിക്ഷേപിക്കൂ, 64 ലക്ഷം രൂപ വരെ നേടാം; അറിയാം സുകന്യ സമൃദ്ധി യോജനയെ

പെൺകുട്ടികൾക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതി. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സുകന്യ സമൃദ്ധി യോജനയെ കുറിച്ചറിയാം 
 

Invest Rupees 12,500 per month to get Rupees  64 lakh

കുട്ടികളുടെ ഭാവിയെ കുറിച്ച് മാതാപിതാക്കൾ ആശങ്കാകുലരാകാറുണ്ട്. അവരുടെ പഠന ചെലവും മറ്റ് ചെലവുകളുമെല്ലാം മാതാപിതാക്കൾക്ക് പലപ്പോഴും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കണമെന്നില്ല. കുട്ടികൾക്ക് വേണ്ടി അവരുടെ ചെറിയ പ്രായത്തിൽ തന്നെ സമ്പാദ്യം തുടങ്ങാം. ഇതിനായി കേന്ദ്ര സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ സാധിക്കും. 

Read Also:  ഒരു രൂപ പോലും ശമ്പളം വേണ്ട; ഇത്തവണയും 15 കോടി വേണ്ടെന്ന് വെച്ച് മുകേഷ് അംബാനി, കാരണം ഇതാണ്

പെണ്‍കുട്ടികളുളള മാതാപിതാക്കളെ ലക്ഷ്യം വച്ച് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.  2015 ജനുവരി 22 നാണ് സുകന്യ സമൃദ്ധി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 2018 ജനുവരി ഒന്ന് മുതല്‍ സുകന്യ സമൃദ്ധി പദ്ധതിയുടെ പലിശ നിരക്ക് 8.1 ശതമാനമാണ്. 

Read Also:  ജീവനക്കാർക്ക് ആശ്വസിക്കാം, ക്ഷാമബത്ത ഉയർത്തിയേക്കും; എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കില്ലെന്ന് കേന്ദ്രം

"ബേട്ടി ബച്ചാവേ, ബേട്ടി പഠാവോ" ക്യാംമ്പയിന്‍റെ ഭാഗമായാണ് കേന്ദ്ര സർക്കാർ സുകന്യ സമൃദ്ധി യേജന ആരംഭിച്ചത്. ഭാവിയില്‍ പെണ്‍കുട്ടിയുടെ വിവാഹം, വിദ്യാഭ്യാസം, സാമ്പത്തിക ഭാവി എന്നിവയ്ക്ക് സുകന്യ സമൃദ്ധി യേജന ഏറെ ഗുണകരമാണ്.

പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്കാണ് നിക്ഷേപം തുടങ്ങാൻ സാധിക്കുക. പ്രതിമാസം 12,500 രൂപ നിക്ഷേപിച്ചാൽ 21 വർഷത്തെ കാലയളവിന് ശേഷം ഏകദേശം 64 ലക്ഷം രൂപ സ്വരൂപിക്കാൻ സാധിക്കും. സുകന്യ സമൃദ്ധി യേജനയിൽ നിക്ഷേപിച്ച് കഴിഞ്ഞാൽ 14 വര്ഷം കഴിഞ്ഞ് പിൻവലിക്കാം, എന്നാൽ എന്നാൽ പെൺകുട്ടിക്ക് 21 വയസ്സ് തികയുന്നതുവരെ മാതാപിതാക്കൾക്ക് അവരുടെ മുഴുവൻ നിക്ഷേപവും പിൻവലിക്കാൻ കഴിയില്ല.

Read Also: റവയെയും മൈദയെയും ഇനി കടൽ കടത്തിയേക്കില്ല; നിയന്ത്രണങ്ങളുമായി കേന്ദ്രം

പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ 50 ശതമാനം തുക പിൻവലിക്കാതെ ഇരുന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ ഒരാൾക്ക് ഏകദേശം 64 ലക്ഷം രൂപ ലഭിക്കും. ഇത് പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്കായി പ്രയോജനപ്പെടുത്താൻ മാതാപിതാക്കൾക്ക് സാധിക്കും. 


 


 

Latest Videos
Follow Us:
Download App:
  • android
  • ios