പ്രതിമാസം 9,000 രൂപ വരുമാനം; ഒറ്റത്തവണ നിക്ഷേപത്തിന് 7.1% പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് സ്‌കീം

ഒരിക്കൽ നിക്ഷേപിച്ചു കഴിഞ്ഞാൽ പ്രതിമാസം ഉയർന്ന പലിശ നിരക്കിൽ വരുമാനം നേടാം.  റിസ്കുകളില്ലാതെ പണം സുരക്ഷിതമായി നിക്ഷേപിക്കാം. 
 

Invest once and get Rs 9,000 monthly income Post Office scheme

ർക്കാരിന്റെ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ വിശ്വസനീയമായ നിക്ഷേപ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരാൾക്ക് ഒറ്റയടിക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാവുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു.  അത്തരം ഒരു സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്).

സ്കീമിന് കീഴിൽ, ഒരാൾക്ക് ഒറ്റത്തവണ തുക നിക്ഷേപിക്കുകയും പലിശ രൂപത്തിൽ പ്രതിമാസ വരുമാനം നേടുകയും ചെയ്യാം. 2023 ജനുവരി-മാർച്ച് മാസങ്ങളിലെ പലിശ നിരക്ക് 7.1 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരാണ് പലിശ നിരക്ക് സ്ഥിരമായി നിശ്ചയിക്കുന്നത്. പോസ്റ്റ് ഓഫീസ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് കാലാവധി 5 വർഷമാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച തുക പിൻവലിക്കുകയോ വീണ്ടും നിക്ഷേപിക്കുകയോ ചെയ്യാം.

അതേസമയം, ഈ സ്കീമിലെ പരമാവധി നിക്ഷേപ പരിധി ഒരു അക്കൗണ്ടിന് 4.5 ലക്ഷം രൂപയിൽ നിന്ന് 9 ലക്ഷം രൂപയായും ജോയിന്റ് അക്കൗണ്ടിന് 15 ലക്ഷം രൂപയായും വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ 2023 ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. എന്നിരുന്നാലും, പോസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം നിലവിൽ മുൻ നിക്ഷേപ പരിധി കാണിക്കുന്നു.

നിക്ഷേപ പരിധി വർദ്ധിപ്പിച്ചുകഴിഞ്ഞാൽ, ഒരു ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചതിന് ശേഷം ഒരാൾക്ക് ഏകദേശം 9,000 രൂപ (8,875 രൂപ) പ്രതിമാസ വരുമാനം പലിശയിനത്തിൽ നേടാനാകും. ഇതിന് കീഴിൽ, എല്ലാ ജോയിന്റ് ഹോൾഡർമാർക്കും നിക്ഷേപത്തിൽ തുല്യ പങ്കാളിത്തം ഉണ്ടായിരിക്കും. അക്കൗണ്ട്  തുറന്ന തീയതി മുതൽ ഒരു മാസം പൂർത്തിയായി കഴിയുമ്പോൾ മുതൽ കാലാവധി പൂർത്തിയാകുന്നതുവരെ പലിശ ലഭിക്കും.

ഒരൊറ്റ അക്കൗണ്ടിന്, പദ്ധതിയിൽ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസ പലിശ വരുമാനം 5,325 രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 8,875 രൂപയും ലഭിക്കും.

പ്രായപൂർത്തിയായ ആർക്കും ഈ സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം. ഒരു സ്ഥിരവരുമാന പദ്ധതി എന്ന നിലയിൽ, നിങ്ങൾ നിക്ഷേപിച്ച പണം മാർക്കറ്റ് റിസ്കുകൾക്ക് വിധേയമല്ല എന്നതാണ് ഇതിൻററെ മറ്റൊരു സവിശേഷത, ഒപ്പം അത് തികച്ചും സുരക്ഷിതവുമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios