Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഏറ്റവും മൂല്യമുള്ള നോട്ട്; 10,000 രൂപ കറൻസി പിൻവലിച്ചതിന്റെ കാരണം ഇതാണ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1938-ലാണ്  10,000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്.  ഇത് ഇന്ത്യൻ വിപണിയിൽ അതുവരെ ഇറക്കിയതിൽ ഏറ്റവും മൂല്യമുള്ള നോട്ടായിരുന്നു.

Introduced Before Independence, Why 10,000 rupees Note Was Discontinued In 1978
Author
First Published Sep 28, 2024, 7:52 PM IST | Last Updated Sep 28, 2024, 7:52 PM IST

നിലവിൽ രാജ്യത്തുള്ള ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി 500  രൂപയുടേതാണ്. അതിനു മുൻപ് ഏറ്റവും മൂല്യമുള്ള കറൻസി 2000 രൂപയുടേതായിരുന്നു. ഇന്ത്യക്ക് ഇതുവരെ ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി ഇതായിരുന്നുവെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റാണ്. എന്നാൽ ഇത് സ്വാതന്ത്ര്യത്തിന് മുമ്പാണെന്ന് മാത്രം. 5,000, 10,000 രൂപ മൂല്യങ്ങളുള്ള നോട്ടുകൾ ഉണ്ടായിരുന്നു രാജ്യത്ത്. പിന്നീടെന്തുകൊണ്ട് ഇവ നിർത്താക്കളാക്കി എന്നുള്ളത് അറിയാമോ...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1938-ലാണ്  10,000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്.  ഇത് ഇന്ത്യൻ വിപണിയിൽ അതുവരെ ഇറക്കിയതിൽ ഏറ്റവും മൂല്യമുള്ള നോട്ടായിരുന്നു.  ഈ നോട്ടുകൾ കൂടുതലും ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കായി വ്യാപാര സ്ഥാപനങ്ങളും വ്യാപാരികളും ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് കരിച്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി 1946-ൽ ബ്രിട്ടീഷ് സർക്കാർ ഈ നോട്ടുകൾ നിരോധിച്ചു. എന്നാൽ, ഈ നോട്ടുകൾ 1954-ൽ ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചുവന്നിരുന്നു. 1978 വരെ ഇത് പ്രചാരത്തിലുണ്ടായിരുന്നു 

പിന്നീട്, 1978-ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള സർക്കാർ, സാമ്പത്തിക ക്രമക്കേടുകൾ പരിഹരിക്കുന്നതിനും വൻതുകകളുടെ അനധികൃത ഉപയോഗം തടയുന്നതിനുമായി 5,000 രൂപ നോട്ടുകൾക്കൊപ്പം 10,000 രൂപ നോട്ടുകളും അസാധുവാക്കി. മാത്രമല്ല, ഈ നോട്ടുകൾ സാധാരണക്കാർ ഉപയോഗിക്കുന്നത് അന്ന് കുറവായിരുന്നു. അതിനാൽത്തന്നെ , നോട്ട് നിരോധനത്തിൻ്റെ ആഘാതം വലിയ തോതിൽ അന്ന് ഉണ്ടായിരുന്നില്ല. 

ഈ ഉയർന്ന മൂല്യമുള്ള കറൻസികൾ തിരികെ കൊണ്ടുവരാൻ ഒരു ചർച്ചയുണ്ടായിരുന്നു. മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ ഈ കറൻസികൾ തിരിച്ചുകൊണ്ടുവരാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. 2016 ൽ, സർക്കാർ നിലവിലുള്ള 500, 1,000 രൂപ നോട്ടുകൾ അസാധുവാക്കിയപ്പോൾ, ആർബിഐ പുതിയ 2,000 രൂപ നോട്ട് അവതരിപ്പിച്ചു. ബാങ്കിങ് സിസ്റ്റത്തിലെ കറൻസി വിടവ് വേഗത്തിൽ നികത്താനാണ് 2000 രൂപ നോട്ടുകൾ കൊണ്ടുവന്നതെന്ന് അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ന്യായീകരിച്ചിരുന്നു. എന്നിരുന്നാലും, 2023 മെയ് 19 ന് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios