പ്രവാസികൾ ആധാർ കാർഡിൽ ഏത് മൊബൈൽ നമ്പർ നൽകണം? യുഐഡിഎഐ നിർദേശം ഇതാണ്
ഒരു പ്രവാസിക്ക്, നിങ്ങൾ ഒരു ആധാർ കാർഡിനായി രജിസ്റ്റർ ചെയ്യണമെങ്കിൽ, ഇന്ത്യയിലെ ഏതെങ്കിലും ആധാർ കേന്ദ്രം സന്ദർശിച്ച് സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മതി.
പ്രവാസികൾ ഉൾപ്പടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക യുണീക് ഐഡന്റിഫിക്കേഷൻ നമ്പറാണ് ഇത്. ആധാർ നമ്പർ ഇപ്പോൾ പാൻ നമ്പറുമായും മൊബൈൽ നമ്പറുമായും ബാങ്ക് അക്കൗണ്ട് നമ്പറുമായുമൊക്കെ ലിങ്ക് ചെയ്തിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആയിരിക്കും ആധാർ സാദൂകരിക്കുന്നതിനുള്ള ഒടിപി എത്തുക. നിങ്ങളുടെ ആധാർ അക്കൗണ്ടിലേക്ക് നിങ്ങൾക്ക് മാത്രമേ ആക്‌സസ് ഉള്ളൂ എന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. ആധാർ കാർഡിലെ മൊബൈൽ നമ്പർ വിവിധ സർക്കാർ, ബാങ്കിംഗ്, സാമൂഹിക സേവനങ്ങൾ ആക്സസ് ചെയ്യുന്നത് എളുപ്പമാക്കുന്നു. ആധാറിനായി രജിസ്റ്റർ ചെയ്യുമ്പോഴോ നിങ്ങളുടെ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുമ്പോഴോ നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കാൻ മൊബൈൽ നമ്പർ വേണ്ടി വരും. വ്യാജ രജിസ്ട്രേഷനുകളും അപ്ഡേറ്റുകളും തടയാൻ ഇത് സഹായിക്കുന്നു
ആധാറിൽ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിക്കാമോ?
നിലവിൽ, യുഐഡിഎഐ അന്താരാഷ്ട്ര/ഇന്ത്യൻ ഇതര മൊബൈൽ നമ്പറുകളെ പിന്തുണയ്ക്കുന്നില്ല. അതായത്, നിങ്ങളുടെ ആധാർ കാർഡിൽ നിങ്ങൾക്ക് ഒരു അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിക്കാൻ കഴിയില്ല.
ആധാർ രജിസ്ട്രേഷനും അപ്‌ഡേറ്റുകൾക്കുമായി ഇന്ത്യൻ മൊബൈൽ നമ്പറുകളെ മാത്രമേ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പിന്തുണയ്ക്കൂ. അതേസമയം, സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക്, പ്രായപൂർത്തിയാകാത്തവർക്കും ആധാർ കേന്ദ്രത്തിൽ നിന്ന് ആധാറിനായി അപേക്ഷിക്കാം.
ഒരു പ്രവാസിക്ക്, നിങ്ങൾ ഒരു ആധാർ കാർഡിനായി രജിസ്റ്റർ ചെയ്യണമെങ്കിൽ, ഇന്ത്യയിലെ ഏതെങ്കിലും ആധാർ കേന്ദ്രം സന്ദർശിച്ച് സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മതി.