പോളിസി ഉടമകളെ ബുദ്ധിമുട്ടിച്ച് ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ; 50% പേരും ക്ലെയിം കിട്ടാൻ ബുദ്ധിമുട്ടുന്നതായി സർവേ

ഉപഭോക്താക്കൾക്ക് അവരുടെ ആരോഗ്യ ക്ലെയിമുകൾ ലഭിക്കുന്നതിന്  ബുദ്ധിമുട്ടേണ്ടി വരുന്നതായി സർവേ

Insurance claims Over 50% health cover claims faced rejection or partial approval, says survey

രോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം ഇന്നത്തെ കാലത്ത് വളരെ വലുതാണ്. കോവിഡിന് ശേഷം ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നുവരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് വേണ്ടി വരുന്ന ഭീമമായ ചെലവുകളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം നൽകുന്നു. എന്നാൽ ചികിത്സയ്ക്ക് ശേഷം ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായാലോ? ഇത്തരം പ്രശ്നങ്ങൾ കൂടുകയാണെന്നാണ് ഒരു സർവേ വ്യക്തമാക്കുന്നത്. ലോക്കൽ സർക്കിൾ എന്ന സംഘടന നടത്തിയ ഒരു സർവേയിൽ, കഴിഞ്ഞ മൂന്ന് വർഷമായി ക്ലെയിമുകൾ സമർപ്പിച്ചരിൽ 50% പേരുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടിട്ടുണ്ട്. 

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ, വേഗത്തിലുള്ള തീർപ്പാക്കലിന് നിർദ്ദേശം നൽകിയിട്ടും പോളിസി ഉടമകൾ നേരിടുന്ന വെല്ലുവിളികളിൽ ഒന്നുതന്നെയാണ് ക്ലെയിം സെറ്റിൽമെൻ്റുകളിലെ കാലതാമസം. സർവേയിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി പോളിസി ഉടമകളിൽ, 21% പേരും ക്ലെയിം സെറ്റിൽമെൻ്റിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ 24-48 മണിക്കൂർ കാലതാമസം നേരിട്ടിട്ടുണ്ട്. ഒരേ സമയപരിധിക്കുള്ളിൽ ക്ലെയിം ഫയൽ ചെയ്ത പോളിസി ഉടമകളിൽ  10 ൽ ആറ് പേരും തങ്ങളുടെ ക്ലെയിം അംഗീകരിക്കപ്പെടുന്നതിനും ഡിസ്ചാർജ് ചെയ്യുന്നതിനും ആറ് മുതൽ 48 മണിക്കൂർ വരെ സമയമെടുത്തതായി വ്യക്തമാക്കി. 

സർവേ റിപ്പോർട്ട് പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ മൊത്തം 10,937 കോടി രൂപയുടെ ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനികൾ നിരസിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനി "പൂർണ്ണമായി അംഗീകരിച്ചതായി" സർവേയിൽ പങ്കെടുത്തവരിൽ 25% പേർ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോക്കൽ സർക്കിൾ സർവേ വ്യക്തമാക്കുന്നു. 

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇൻഷുറൻസ് ബ്രോക്കേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം,  സ്വകാര്യ മേഖലയിൽ, എച്ച്‌ഡിഎഫ്‌സി എർഗോയ്ക്കാണ് ഏറ്റവും ഉയർന്ന ക്ലെയിം സെറ്റിൽമെൻ്റ് അനുപാതമുള്ളത്. 94.32% ആയിരുന്നു ഇത്.   അതേസമയം ബജാജ് അലയൻസിനാണ് ഏറ്റവും താഴ്ന്ന ക്ലെയിം സെറ്റിൽമെൻ്റ് അനുപാതമുള്ളത്. 73.38% ആണ് ഇത്. 

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ചില ഇടപെടലുകൾ ഉണ്ടായിരുന്നിട്ടും, ഉപഭോക്താക്കൾക്ക് അവരുടെ ആരോഗ്യ ക്ലെയിമുകൾ ലഭിക്കുന്നതിന്  ബുദ്ധിമുട്ടേണ്ടി വരുന്നതായി ലോക്കൽ സർക്കിൾ അഭിപ്രായപ്പെട്ടു

Latest Videos
Follow Us:
Download App:
  • android
  • ios