ഇന്ത്യയിലെ ഏറ്റവും ധനികനായ യൂട്യൂബർ; ആദ്യ ശമ്പളം 5000, നിലവിലെ ആസ്തി 122 കോടി

യൂട്യൂബ് ചാനലിലൂടെ, വീഡിയോകളിൽ നിന്ന് പണം സമ്പാദിക്കാനും ഉൽപ്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്യാനും കഴിയും. അതായത് പരസ്യങ്ങൾ, സ്പോൺസർഷിപ്പുകൾ എന്നിവയിലൂടെ പണം സമ്പാദിക്കാം.

Indias richest YouTuber net worth is Rs 122 crore apk

ന്ന് യൂട്യൂബ് വീഡിയോകളിലൂടെ വരുമാനം ഉണ്ടാക്കുന്നവർ കുറച്ചല്ല. യൂട്യൂബ് ചാനലിലൂടെ, വീഡിയോകളിൽ നിന്ന് പണം സമ്പാദിക്കാനും ഉൽപ്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്യാനും കഴിയും. അതായത് പരസ്യങ്ങൾ, സ്പോൺസർഷിപ്പുകൾ എന്നിവയിലൂടെ പണം സമ്പാദിക്കാം. പല യൂട്യൂബേഴ്സിനും പണത്തോടൊപ്പം താരപദവിയും ലഭിക്കുന്നുണ്ട്. ഇങ്ങനെ ഇന്ത്യയിലെ ഏറ്റവും ധനികനായ യൂട്യൂബറായ വ്യക്തിയെ പരിചയപ്പെടാം. 

ALSO READ: മുകേഷ് അംബാനിയും രത്തൻ ടാറ്റയുമല്ല; ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് ആരുടേത്?

ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിബി കി വൈൻസ് എന്ന രസകരമായ ഹ്രസ്വ വീഡിയോ പരമ്പരയിലൂടെ ശ്രദ്ധേയനായ യൂട്യൂബർ ആണ്  ഭുവൻ ബാം. ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് ഭുവൻ ബാം വരുന്നത്,  സംഗീതജ്ഞനായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ അദ്ദേഹം, ഏറ്റവും ഉയർന്ന ആസ്തിയുള്ള ഇന്ത്യയിലെ മികച്ച യൂട്യൂബറായി മാറിയിരിക്കുന്നു

കഫേകളിലും റെസ്റ്റോറന്റുകളിലും ഗായകനായിരുന്നു അദ്ദേഹം. പ്രതിമാസം 5000 രൂപ മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ വരുമാനം. പിന്നീട്  തന്റെ സംഗീത ജീവിതം അവസാനിപ്പിച്ച് അദ്ദേഹം യുട്യൂബ് വീഡിയോകളിലേക്ക് തിരിഞ്ഞു. കാശ്മീരിൽ നിന്നുള്ള ഒരു വൈറൽ വീഡിയോയുടെ പാരഡി ആയിരുന്നു ബാമിന്റെ യൂട്യൂബിലെ ആദ്യ വീഡിയോ. ഇതിനുശേഷം, അദ്ദേഹം ബിബി കി വൈൻസ് എന്ന തന്റെ പരമ്പര ആരംഭിച്ചു, മാത്രമല്ല, അദ്ദേഹം തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഉൾപ്പടെ ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹ്രസ്വ വീഡിയോകൾ പോസ്റ്റ് ചെയ്തു,

ALSO READ: വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിത അംബാനി; 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

സ്പൂഫ് വീഡിയോകള്‍ക്ക് നിരവധി കമന്റുകളാണ് ലഭിച്ചത്. ബിബി കി വൈൻസ് താമസറിയാതെ പ്രശസ്തിയാർജ്ജിച്ചു.  26 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. ഭുവൻ ബാമിന്റെ ആസ്തി ഏകദേശം 15 ദശലക്ഷം യുഎസ് ഡോളറാണ്, അതായത് ഏകദേശം 122 കോടി രൂപ.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios