ഐടി കമ്പനികളിലെ സ്ത്രീ ജീവനക്കാരുടെ എണ്ണം കുറയുന്നു; പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ ഐടി വ്യവസായത്തിൽ നേതൃസ്ഥാനത്തെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇന്ത്യൻ ഐടി വ്യവസായത്തിൽ നേതൃസ്ഥാനത്തുള്ള സ്ത്രീകളുടെ ശതമാനം 17% മാത്രമാണ്.

Indias five big IT firms see net exit of 25,000 women in FY24

മ്പന്‍ ഐടി കമ്പനികളിലെ സ്ത്രീ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയതായി കണക്കുകള്‍.ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എൽടിഐ മൈൻഡ്ട്രീ, എച്ച്സിഎൽ ടെക് എന്നിവയുൾപ്പെടെ ഇന്ത്യയിലെ മികച്ച അഞ്ച് ഐടി കമ്പനികളിൽ 2023-24 സാമ്പത്തിക വർഷത്തിൽ 25,000 വനിതാ ജീവനക്കാരാണ് കുറഞ്ഞത്. സ്റ്റാഫിംഗ് സ്ഥാപനമായ എക്സ്ഫെനോയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.  ഈ കാലയളവിൽ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5,40,000 ൽ നിന്ന് 5,15,000 ആയി കുറഞ്ഞു.  2020 മുതൽ 2023 വരെയുള്ള കാലത്ത് വനിതാ ജീവനക്കാരുടെ എണ്ണം 44% കൂടിയിരുന്നു. 1,66,000 പേരാണ് അന്ന് അധികമായി ഈ കമ്പനികളുടെ ഭാഗമായത്. ഈ കമ്പനികളിലെ വനിതാ ജീവനക്കാരുടെ എണ്ണം 2020 മാർച്ചിൽ അതായത് കോവിഡിന് മുമ്പ് 3,74,000 ആയിരുന്നു. ഇത് 2023 മാർച്ചിൽ 540,000 ആയി ഉയർന്നു. എന്നാൽ 24 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഇത് 515,000 ആയി കുറഞ്ഞു.

ഇക്കാലയളവിൽ പുരുഷ ഉദ്യോഗാർത്ഥികളുടെ റിക്രൂട്ട്‌മെന്റിൽ  വൻ കുതിപ്പ് നടന്നുവെന്നതിന്റെ സൂചനയാണിത്. ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) സൊല്യൂഷൻസ് കമ്പനിയായ അവതാർ ഗ്രൂപ്പിന്റെ കണക്ക് പ്രകാരം  ഇന്ത്യൻ ഐടി വ്യവസായത്തിൽ നേതൃസ്ഥാനത്തെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇന്ത്യൻ ഐടി വ്യവസായത്തിൽ നേതൃസ്ഥാനത്തുള്ള സ്ത്രീകളുടെ ശതമാനം 17% മാത്രമാണ്.   കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം, വിവിധ മേഖലകളിൽ മികവ് കൈവരിക്കാൻ സ്ത്രീകൾക്ക് സമ്മർദ്ദമുണ്ടെന്നാണ് ഇവരുടെ അഭിപ്രായം . അവസരങ്ങളുടെ അഭാവം വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള പുതിയ ജീവനക്കാരെ നിരുത്സാഹപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ടെക് മേഖലയിലെ തൊഴിലാളികളിൽ സ്ത്രീകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ പല മുൻവിധികളും വെല്ലുവിളികളും ഇപ്പോഴും സ്ത്രീകളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതായി പല സർവേകളും കാണിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios