മൊത്തവില പണപ്പെരുപ്പം കുറയുന്നു; 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ജീവശ്വാസം ലഭിക്കുന്നു. പണപ്പെരുപ്പം കുറയുന്നു.  മൊത്തവില പണപ്പെരുപ്പം ഒന്നര വർഷത്തിന് ശേഷമുള്ള താഴ്ന്ന നിരക്കിൽ. 
 

indias annual wholesale price based inflation eased in October

ദില്ലി: ഇന്ത്യയുടെ ക മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു.  2021 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തവില പണപ്പെരുപ്പം സെപ്റ്റംബറിലെ 10.70 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 8.39 ശതമാനമായി കുറഞ്ഞു.

2021 മാർച്ചിൽ  രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 7.89 ശതമാനം ആയിരുന്നു. എന്നാൽ അതിന് ശേഷം മൊത്തവില സൂചിക രണ്ടക്ക സംഖ്യക്ക് മുകളിൽ ആയിരുന്നു. 2021 ഏപ്രിൽ മുതൽ 2022 സെപ്റ്റംബർ വരെയുള്ള തുടർച്ചയായ 18 മാസങ്ങളിൽ പണപ്പെരുപ്പം രണ്ടക്ക സഖ്യയായി നിൽക്കുകയായിരുന്നു. ഒന്നര വർഷത്തിനിപ്പുറമാണ് വീണ്ടും പണപ്പെരുപ്പം മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തുന്നത്.  

ഒക്ടോബറിൽ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാന കാരണം മിനറൽ ഓയിലുകൾ, അടിസ്ഥാന ലോഹങ്ങൾ, മെഷിനറികളും ഉപകരണങ്ങളും ഒഴികെയുള്ള ഫാബ്രിക്കേറ്റഡ് മെറ്റൽ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, മറ്റ് ലോഹേതര ധാതു ഉൽപന്നങ്ങൾ, ധാതുക്കൾ മുതലായവയുടെ വിലയിടിവാണ് എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.  

ഭക്ഷ്യവിലപ്പെരുപ്പം സെപ്റ്റംബറിൽ 8.08 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 6.48 ശതമാനമായി കുറഞ്ഞു. ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ സൂചികയിൽ പ്രതിമാസം 0.42 ശതമാനം ഇടിവുണ്ടായി. ഇന്ധന, ഊർജ്ജ വിഭാഗങ്ങളിലെ പണപ്പെരുപ്പം 1.65 ശതമാനം ഇടിഞ്ഞു.

ഒക്ടോബറിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ വില  8.33 ശതമാനമായി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. മുൻ മാസത്തിൽ ഇത് 11.03 ശതമാനമായിരുന്നു. പച്ചക്കറികൾ, ഉരുളക്കിഴങ്ങുകൾ, ഉള്ളി, പഴങ്ങൾ, പാൽ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പം കുറയ്ക്കാൻ പ്രധാന കാരണം. കഴിഞ്ഞ മാസം പച്ചക്കറി വില 17.61 ശതമാനമായി കുറഞ്ഞു. സെപ്തംബറിൽ ഇത് 39.66 ശതമാനമായിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഉരുളക്കിഴങ്ങ് വില ഒരു മാസം മുമ്പ് 49.79 ശതമാനത്തിൽ നിന്ന് 44.97 ശതമാനമായി കുറഞ്ഞു, ഉള്ളിയുടെ വില ഒക്ടോബറിൽ 20.96 ശതമാനത്തിൽ നിന്ന് 30.02 ശതമാനമായി കുറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios