ഇന്ത്യൻ ബാങ്കുകൾ ശക്തം; കിട്ടാക്കടം കുറഞ്ഞെന്ന് ആർബിഐ ഗവർണർ

ഓരോ ബാങ്കിന്റെയും മാനേജ്‌മെന്റും ഡയറക്ടർ ബോർഡും സാമ്പത്തിക അപകടസാധ്യത തുടർച്ചയായി വിലയിരുത്തണമെന്ന് ശക്തികാന്ത ദാസ്

indian banks have stayed resilient and bad loans have fallen substantially rbi apk

ദില്ലി: ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.ആഗോള സാമ്പത്തിക പ്രതിരോധത്തെക്കുറിച്ചുള്ള കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബാങ്കുകൾ ശക്തമായി തന്നെയാണ് നിലകൊള്ളുന്നതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. 

2022 അവസാനത്തോടെ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 4.41 ശതമാനമായി കുറഞ്ഞുവെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 2015 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം ഡിസംബർ അവസാനം 16.1 ശതമാനം ആയിരുന്നു, ഇത് റെഗുലേറ്ററി ആവശ്യകതയേക്കാൾ വളരെ കൂടുതലാണ്.

ALSO READ: സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്‌; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി

അതേസമയം, യുഎസിലെയും യൂറോപ്പിലെയും സമീപകാല ബാങ്കിംഗ് പ്രതിസന്ധികൾ സൂചിപ്പിക്കുന്നത് ബാങ്കുകൾ താരതമ്യേന സ്ഥിരതയുള്ളതായി കണക്കാക്കുമ്പോഴും അപകടസാധ്യതകൾ ഉയർന്നുവന്നേക്കാമെന്നാണ്. അതിനാൽ, ഓരോ ബാങ്കിന്റെയും മാനേജ്‌മെന്റും ഡയറക്ടർ ബോർഡും സാമ്പത്തിക അപകടസാധ്യത തുടർച്ചയായി വിലയിരുത്തണമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 

അതേസമയം, അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ബാങ്കിംഗ് ഇതര സ്ഥാപനമായി പ്രവർത്തിക്കാൻ അനുമതി നൽകിയതായി ആർബിഐ അറിയിച്ചു. ആർബിഐ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, 2023 ഏപ്രിൽ 24- ന് ബിസിനസ് അവസാനിക്കുന്ന മുതലാണ് ലൈസൻസ് റദ്ദാക്കുന്നത്.

ALSO READ: ഉപഭോക്താക്കളുടെ പണത്തിന് എന്ത് സംഭവിക്കും? അടൂർ സഹകരണ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കാനുള്ള കാരണം ഇതാണ്

ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56, 22 പ്രകാരംഇന്ത്യയിൽ ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് അടൂർ കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന്  അനുവദിച്ച 1987 ജനുവരി 3 ലെ ബാങ്കിംഗ് ലൈസൻസ് ആണ് ആർബിഐ റദ്ദാക്കിയത്. 2023 ഏപ്രിൽ 24-ന് വ്യാപാരം അവസാനിക്കുന്നതു മുതൽ ലൈസൻസ് റദ്ദാക്കിയതായി ആർബിഐ അറിയിച്ചു.  

Latest Videos
Follow Us:
Download App:
  • android
  • ios