ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സിഇഒ; വരുമാനം ഇതാണ്
ഏറ്റവും കൂടുതൽ വരുമാനം വാങ്ങുന്ന രണ്ടാമത്തെ സിഇഒ. ഇൻഫോസിസ് സിഇഒ സലിൽ പരേഖിന്റെ ശമ്പളം എത്രയാണ്
ഇൻഫോസിസ് സിഇഒയും എംഡിയുമായ സലിൽ പരേഖ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ ഒരാളാണ്. 2022-ൽ ഐടി ഭീമനായ ഇൻഫോസിസ് അദ്ദേഹത്തിന്റെ ശമ്പളം 88 ശതമാനം വർധിപ്പിച്ചതിന് ശേഷം സലിൽ പരേഖ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ സിഇഒ ആയി. സലിൽ പരേഖിന്റെ വാർഷിക വരുമാനം 42.50 കോടിയായിരുന്നു, വർദ്ധനവിന് ശേഷം അദ്ദേഹത്തിന്റെ വരുമാനം 79.75 കോടിയായതായാണ് റിപ്പോർട്ട്. അതായത് സലിൽ പ്രതിദിനം 21 ലക്ഷം രൂപ സമ്പാദിക്കുന്നു.
ഐടി സേവന വ്യവസായ മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള സലിൽ പരേഖ് ഈ രംഗത്ത് അഗ്രഗണ്യനാണ്. ഒപ്പം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ നാഷണൽ കൗൺസിൽ അംഗവുമാണ് അദ്ദേഹം.
ഇൻഫോസിസിൽ ചേരുന്നതിന് മുമ്പ്, സലിൽ പരേഖ് ക്യാപ്ജെമിനിയുടെ ബോർഡിൽ ഉണ്ടായിരുന്നു, അവിടെ അദ്ദേഹം നേതൃനിരയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ സേവനങ്ങൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ക്യാപ്ജെമിനിയുടെ ടെക് ഡിവിഷൻ എന്നിവയ്ക്ക് നേതൃത്വം നൽകി.
ബോംബെയിലെ ഒരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് സലിൽ പരേഖ് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയത്. 2018 ജനുവരി 2 നാണ് ഇടക്കാല സിഇഒ യു ബി പ്രവീൺ റാവുവിൽ നിന്ന് ഇൻഫോസിസിന്റെ സിഇഒയും എംഡിയുമായി സലിൽ പരേഖ് ചുമതലയേറ്റു.
അഞ്ച് വർഷത്തേക്ക് കൂടി അതായത് 2022 ജൂലായ് 1 മുതൽ 2027 മാർച്ച് 31 വരെ, കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിംഗ് ഡയറക്ടറുമായി സലിൽ പരേഖിനെ വീണ്ടും നിയമിക്കുന്നതിനായി ഇൻഫോസിസ് കഴിഞ്ഞ വര്ഷം മെയിൽ അംഗീകാരം നൽകിയിരുന്നു