റീട്ടെയിൽ പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; ആർബിഐ നിരക്കുകൾ കുറയ്ക്കുമോ?
പച്ചക്കറി വില കുറഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെ വില 4.79 ശതമാനമായി കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാൻ പ്രധാന കാരണം. നിലവിലെ പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പരിധിക്കുള്ളിലാണ്,
ദില്ലി: ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം മാർച്ചിൽ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.66 ശതമാനത്തിത്തിലെത്തി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ (എൻഎസ്‌ഒ) നിന്നുള്ള ഡാറ്റ പ്രകാരം ഫെബ്രുവരിയിലെ 6.44 ശതമാനത്തിൽ നിന്നും വലിയ കുറവാണു മാർച്ചിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 6.95 ശതമാനമായിരുന്നു രാജ്യത്തെ റീടൈൽ പണപ്പെരുപ്പം.
പച്ചക്കറി വില കുറഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെ വില 4.79 ശതമാനമായി കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാൻ പ്രധാന കാരണം. നിലവിലെ പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പരിധിക്കുള്ളിലാണ്, ഇത് 2 ശതമാനം മുതൽ 6 ശതമാനം വരെയാണ് ആർബിഐയുടെ പരിധി.
തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർധിപ്പിച്ചതിന് ശേഷം നിരക്ക് ഉയർത്തേണ്ടതില്ലെന്ന തീരുമാനത്തിൽ സെൻട്രൽ ബാങ്ക് എത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വളർച്ചയെ പിന്തുണയ്‌ക്കുന്നതിന് മന്ദഗതിയിലുള്ള പണപ്പെരുപ്പത്തെ ഉപയോഗപ്പെടുത്തിയേക്കും, കൂടാതെ പോളിസി നിരക്കിൽ വരും മാസത്തിൽ കുറവ് ഉണ്ടായേക്കാം.