'എൻഡിഎ ഭരണത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കപ്പെട്ടു'; ധനവിനിയോഗ ബിൽ ചർച്ചയ്ക്ക് മറുപടിയുമായി നിർമല സീതാരാമൻ

ചില്ലറകച്ചവട രംഗത്തെ നാണ്യപെരുപ്പം കൊവിഡിനെക്കാൾ താഴ്ന്ന നിരക്കിലെന്ന് ധനമന്ത്രി

India s GDP growth rate averaged 8.3 per cent in last three years Finance Minister nirmala  Sitharaman

ദില്ലി: വരും പാദങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാർലമെൻ്റ് ശീതകാല സമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക പ്രകടനം അവലോകനം ചെയ്ത്  അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. വിലക്കയറ്റം രൂക്ഷമാകുന്നു എന്ന ആരോപണം അടിസ്ഥാന രഹിതം ആണെന്ന് നിർമല സീതാരാമൻ പറഞ്ഞു. എൻഡിഎ, യുപിഎ സർക്കാരുകളുടെ കീഴിലുള്ള പണപ്പെരുപ്പ പ്രവണതകളെ താരതമ്യം ചെയ്ത ധനമന്ത്രി എൻഡിഎ ഭരണത്തിൽ പണപ്പെരുപ്പം നന്നായി നിയന്ത്രിക്കപ്പെട്ടു എന്ന് അഭിപ്രയപ്പെട്ടു.    

ചില്ലറകച്ചവട രംഗത്തെ നാണ്യപെരുപ്പം കൊവിഡിനെക്കാൾ താഴ്ന്ന നിരക്കിൽ ആണെന്നും 2024-25 ഏപ്രിലിനും ഒക്‌ടോബറിനുമിടയിൽ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 4.8 ശതമാന ആയെന്നും, ഇത് കൊവിഡ് കാലത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണ് എന്ന് ചൂണ്ടിക്കാട്ടി 

തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു എന്നും ധനമന്ത്രി പറഞ്ഞു. 2017-18ൽ തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തിൽ ആയിരുന്നുണെന്നും നിർമ്മല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു.

രാജ്യത്ത് ഏകദേശം 33 കോടി കുടുംബങ്ങളുണ്ട്, 32.65 കോടി പേർക്ക് എൽപിജി കണക്ഷനുണ്ട്. ഇതിൽ 10.33 കോടി ഉജ്ജ്വല ഗുണഭോക്താക്കളാണ് എന്ന് ധനമന്ത്രി എടുത്തുപറഞ്ഞു. . ഉജ്ജ്വല ഗുണഭോക്താക്കളല്ലാത്തവർക്ക് പോലും ഇന്ത്യയുടെ എൽപിജി വില അയൽ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, തൊഴിൽ പങ്കാളിത്തത്തിൽ, സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റങ്ങളിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്ക് ധനമന്ത്രി വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios