ഇന്ത്യയുടെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച് ലോകബാങ്ക്; ജിഡിപി വളർച്ച 6.3 ശതമാനമായി കുറയും

ഈ  സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം പ്രധാന കാരണം 

India GDP growth is expected to moderate to 6.3 per cent in FY24  APK

ദില്ലി: ഇന്ത്യയുടെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച് ലോകബാങ്ക്.  പുതിയ സാമ്പത്തിക വർഷത്തിലെ ഉപഭോഗം മിതമായതിനാൽ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകബാങ്ക് റിപ്പോർട്ട്. 

2024 ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച ബാങ്ക്, പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കും ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും വർദ്ധിച്ചുവരുന്ന കയറ്റുമതി അനിശ്ചിതത്വവും നിക്ഷേപ വളർച്ചയെ ബാധിക്കുമെന്ന് ലോക ബാങ്ക് പറഞ്ഞു. മന്ദഗതിയിലുള്ള ഉപഭോഗ വളർച്ചയും ആഗോള സാമ്പത്തിക സാഹചര്യങ്ങളും രാജ്യത്തിൻറെ വളർച്ചയെ പരിമിതപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കടമെടുപ്പ് വർധിക്കുന്നതും ചെലവേറുന്നതും ഒപ്പം മന്ദഗതിയിലുള്ള വരുമാന വളർച്ചയും സ്വകാര്യ ഉപഭോഗ വളർച്ചയെ സാരമായി ബാധിക്കുമെന്ന് ലോകബാങ്ക് നിരീക്ഷിച്ചു. 

നടപ്പ് സാമ്പത്തിക വർഷത്തിലെ 3 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ട് കമ്മി 2.1 ശതമാനമായി കുറയും. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പം 6.6 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി കുറയുമെന്ന് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. 

സൗദി ഉൾപ്പടെയുള്ള ഒപെക് രാജ്യങ്ങൾ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചു

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരിൽ പലരും ഉൽപ്പാദനം അപ്രതീക്ഷിതമായി വെട്ടിക്കുറച്ചതിന് പിന്നാലെ രാജ്യത്ത്  എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനത്തിലധികം കുതിച്ചുയർന്ന് ബാരലിന് 84 ഡോളറിന് മുകളിലെത്തി. സൗദി അറേബ്യയും ഇറാഖും അടങ്ങുന്ന ഒപെക് സംഖ്യം എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതായി അറിയിച്ചതിന് പിന്നാലെയാണ് വർദ്ധനവ്.

കഴിഞ്ഞ വർഷം ഊർജ, ഇന്ധന വിലകൾ ഉയർന്നതോടുകൂടി പണപ്പെരുപ്പം രൂക്ഷമായിരുന്നു.  എണ്ണവില കുതിച്ചുയരുന്നത് പണപ്പെരുപ്പം കുറയ്ക്കാനുള്ള പോരാട്ടം കൂടുതൽ കഠിനമാക്കുമെന്ന് കെപിഎംജിയിലെ ചീഫ് ഇക്കണോമിസ്റ്റ് യേൽ സെൽഫിൻ മുന്നറിയിപ്പ് നൽകി.

Latest Videos
Follow Us:
Download App:
  • android
  • ios