ഇന്ത്യ ഗേറ്റ് ബസ്മതി അരിയിൽ അളവിൽ കൂടുതൽ കീടനാശിനി; വൃക്കകളെയും കരളിനെയും ബാധിക്കും, തിരിച്ചുവിളിച്ച് കമ്പനി
കെആർബിഎൽ തിരിച്ചുവിളിച്ച പാക്കറ്റുകളിൽ രണ്ട് തരം കീടനാശിനികൾ അടങ്ങിയിട്ടുണ്ട്, തയാമെത്തോക്സം, ഐസോപ്രൂട്ടൂറോൺ, ഇത് കഴിച്ചാൽ വൃക്കകളുടെയും കരളിൻ്റെയും ആരോഗ്യത്തെ ബാധിക്കും.
മുംബൈ: ഇന്ത്യാ ഗേറ്റ് ബസ്മതി അരിയുടെ നിർമ്മാതാക്കളായ കെആർബിഎൽ തങ്ങളുടെ ഒരു കിലോഗ്രാം അരി പാക്കറ്റുകൾ വിപണിയിൽ നിന്നും തിരിച്ചുവിളിച്ചു. "ഇന്ത്യ ഗേറ്റ് പ്യുവർ ബസുമതി റൈസ് ഫീസ്റ്റ് റോസാന സൂപ്പർ വാല്യൂ പായ്ക്ക്" ആണ് തിരിച്ചുവിളിച്ചത്. ൽപ്പന്നത്തിൽ അനുവദനീയമായ പരിധി കവിഞ്ഞ കീടനാശിനിയുടെ അളവ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
കെആർബിഎൽ തിരിച്ചുവിളിച്ച പാക്കറ്റുകളിൽ രണ്ട് തരം കീടനാശിനികൾ അടങ്ങിയിട്ടുണ്ട്, തയാമെത്തോക്സം, ഐസോപ്രൂട്ടൂറോൺ, ഇത് കഴിച്ചാൽ വൃക്കകളുടെയും കരളിൻ്റെയും ആരോഗ്യത്തെ ബാധിക്കും.
ബസുമതി അരിയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പ്രധാന വിതരണക്കാരനുമാണ് കെആർബിഎൽ. രണ്ട് പതിറ്റാണ്ടിലേറെയായി കെആർബിഎൽ ലിമിറ്റഡ് വ്യവസായത്തിൽ കാലുറപ്പിച്ചിട്ട്. തിരിച്ചുവിളിച്ച് ഉത്പന്നങ്ങൾ മൊത്തം ഒന്നിച്ചു പാക്ക് ചെയ്തവയായിരുന്നു. ഒറ്റ ബാച്ചാണ് എല്ലാം. മുന്നറിയിപ്പ് ലഭിച്ചപ്പോൾ, ഞങ്ങൾ ബാച്ചിനെ തിരിച്ചറിയുകയും ഉടൻ തന്നെ വിപണിയിൽ നിന്നും ഇവ തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായി കെആർബിഎൽ വ്യക്തമാക്കി. അരി ഒരു കാർഷികോൽപ്പന്നമായതിനാൽ കീടനാശിനി നിയന്ത്രണം കാർഷിക തലത്തിലാണെന്നും കെആർബിഎൽ പറഞ്ഞു. രാസവസ്തുക്കളോ കീടനാശിനികളോ ഉപയോഗിക്കാത്ത, സംസ്കരണം, പാക്കേജിംഗ് എന്നിവയ്ക്കുള്ള മികച്ച രീതികൾ പ്രയോഗിക്കുമെന്ന് കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി.
1.1 കിലോഗ്രാം വരുന്ന പാക്കറ്റുകൾ 2024 ജനുവരിയിൽ പാക്ക് ചെയ്തവയാണ്. ഇവയുടെ കാലഹരണ തീയതി 2025 ഡിസംബറിൽ ആണ്. സംഭവത്തെത്തുടർന്ന്, ഇന്നലെ കമ്പനിയുടെ സ്റ്റോക്ക് 1.74 ശതമാനം ഇടിഞ്ഞു.