'ലോണെടുക്കാൻ വരട്ടെ'; ഈ വായ്പകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി റിസർവ് ബാങ്ക്

സുരക്ഷിമല്ലാത്ത വായ്പകൾ അനുവദിക്കുന്നതിൽ അൽപം മിതത്വം  ഉണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു

India assessing need for more measures to slow unsecured lending, rbi governor says

സുരക്ഷിതമല്ലാത്ത വായ്പകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി റിസർവ് ബാങ്ക്. ഇതിന് പുറമേ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ബാങ്കുകളുടെ വായ്പകളിലും നിയന്ത്രണമുണ്ടാകും. നേരത്തെ കൈക്കൊണ്ട നിയന്ത്രണം കർശനമാക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണോ എന്ന്  വിലയിരുത്തുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇത്തരം വായ്പകളുടെ ബാഹുല്യം ഉണ്ടാകരുതെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത വായ്പകൾ സൃഷ്ടിക്കുന്ന   അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ കാരണമാണ് നീക്കമെന്നും ആർബിഐ വ്യക്തമാക്കി. ബാങ്കുകളുടെ ധനസ്ഥിതിയെ ബാധിക്കില്ല എന്നത് ഉറപ്പാക്കുന്നതിനായി നവംബറിൽ, വ്യക്തിഗത വായ്പകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള വായ്പകൾക്കും കൂടുതൽ മൂലധനം നീക്കിവയ്ക്കാൻ ബാങ്കുകളോട്  റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.

സുരക്ഷിമല്ലാത്ത വായ്പകൾ അനുവദിക്കുന്നതിൽ അൽപം മിതത്വം  ഉണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. ബാങ്കുകൾ നൽകുന്ന വ്യക്തിഗത വായ്പകൾ ഏപ്രിൽ 19 വരെ 19.2% വർധിച്ചു, കഴിഞ്ഞ വർഷം വർധന 25.7%  ആയിരുന്നു. എൻബിഎഫ്‌സികൾക്കുള്ള  വായ്പാ വളർച്ച ഇതേ കാലയളവിൽ 14.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സുരക്ഷിതമല്ലാത്ത റീട്ടെയിൽ വായ്പകളിലെ അഭൂതപൂർവമായ വളർച്ചയെ തുടർന്നായിരുന്നു നേരത്തെ ആർബിഐയുടെ നടപടി.  റിസ്ക് വെയ്റ്റ് 100 ശതമാനത്തിൽ നിന്ന് 125 ആയി ആർബിഐ കഴിഞ്ഞ വർഷം വർദ്ധിപ്പിച്ചിരുന്നു. ഇത് വ്യക്തിഗത വായ്പകൾക്കും എൻ‌ബി‌എഫ്‌സികൾക്കുള്ള റീട്ടെയിൽ ലോണുകൾക്കും ബാധകമായതോടെ വായ്പ എടുക്കുന്നത് കുറഞ്ഞിരുന്നു. അതേ സമയം ഭവന, വിദ്യാഭ്യാസം, വാഹന വായ്പകൾ, സ്വർണ്ണം, എന്നീ വായ്പകളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios