സംസ്കരിച്ച ഗോതമ്പ് മാവ് കടൽ കടക്കും; അനുമതി നൽകി കേന്ദ്രം

നികുതി ഇല്ലാതെ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ അനുവദിച്ചേക്കും; സംസ്കരിച്ച ഗോതമ്പ് മാവിന്റെ കയറ്റുമതി മാത്രം അനുവദിച്ചിട്ടുണ്ട്. 
 

India allows exports of wheat flour

ദില്ലി: ഗോതമ്പ് മാവ് കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്രം. എന്നാൽ  പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കയറ്റുമതി അധിഷ്‌ഠിത യൂണിറ്റുകൾക്കും സ്ഥാപനങ്ങൾക്കും മാത്രമാണ് അനുമതി. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി അനുവദിക്കാനുള്ള ഗോതമ്പ് സംസ്കരണ യൂണിറ്റുകളുടെ ആവശ്യങ്ങൾ അംഗീകരിച്ചാണ് പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. 

ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നതിനായി സംസ്കരണ യൂണിറ്റുകൾക്ക് നികുതി രഹിത ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള അനുവാദം നൽകുമെന്ന് ഉത്തരവിൽ പറയുന്നു.

ALSO READ: രാജ്യം പട്ടിണിയിലേക്കോ; ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ കുറവ്

ഗോതമ്പ് പൊടിയുടെ ആഭ്യന്തര വിലക്കയറ്റം തടയാൻ കഴിഞ്ഞ മാസം ഗോതമ്പ് മാവിന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ രാജ്യത്തെ ഗോതമ്പ് വില കുത്തനെ ഉയർന്നിരുന്നു. റഷ്യ - ഉക്രൈൻ യുദ്ധം ആരംഭിച്ചതോടെ ലോക രാജ്യങ്ങൾക്ക് ഗോതമ്പ് കിട്ടാതെയായി. കാരണം ലോകത്തെ  ഗോതമ്പിന്റെ പ്രധാന ഉത്പാദകരും കയറ്റുമതിക്കാരുമാണ് റഷ്യയും ഉക്രെയ്നും. ആഗോള ഗോതമ്പ് വ്യാപാരത്തിന്റെ നാലിലൊന്ന് വരും ഇത്. ഗോതമ്പ് ലഭ്യത കുറഞ്ഞതോടെ  ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യയിലേക്കായിരുന്നു ലോക രാജ്യങ്ങളുടെ കണ്ണ്. ഇതോടെ ഇന്ത്യൻ ഗോതമ്പിന്റെ ആവശ്യകത വർധിച്ചു.

എന്നാൽ, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിയ്ക്കാൻ നിർബന്ധിതരായി. . മെയ് 13 ന് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചു. ഗോതമ്പിന്റെ കയറ്റുമതി കുറഞ്ഞതോടെ രാജ്യത്ത് നിന്നും ഗോതമ്പിന്റെ അനുബന്ധ ഉത്പന്നങ്ങളുടെ കയറ്റുമതി ഉയർന്നു.  ഏകദേശം 96,000 ടൺ ഗോതമ്പ് മാവാണ് ഇന്ത്യ 2022 ഏപ്രിലിൽ കയറ്റുമതി ചെയ്തത്.  അതേസമയം ഇത് 2021 ഏപ്രിലിൽ 26,000 ടണ്ണായിരുന്നു ഗോതമ്പ് മാവിന്റെ കയറ്റുമതി.  2022 ഏപ്രിൽ-ജൂലൈ കാലയളവിൽ രാജ്യത്തെ ഗോതമ്പ്  മാവ് കയറ്റുമതി 200 ശതമാനം ഉയർന്നു, ഇത് പ്രാദേശിക വിലയെ ഉയർത്തി. 

ALSO READ: കൊവിഡ് ദാരിദ്ര്യം വർധിപ്പിച്ചു; 56 ദശലക്ഷത്തിലധികം ഇന്ത്യക്കാർ കടുത്ത ദാരിദ്യത്തിലെന്ന് ലോകബാങ്ക്

Latest Videos
Follow Us:
Download App:
  • android
  • ios