ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? പാൻ കാർഡ് പ്രവർത്തനരഹിതമാണെങ്കിൽ 'പണികിട്ടും'

ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ കാർഡ് ഇല്ലാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനാകില്ല. ഇങ്ങനെ ആധാർ ഫയൽ ചെയ്തില്ലെങ്കിൽ എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടാകും? 

income tax return filing aadhaar pan linking is important for itr filing know about other benefits

ദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ്, ആധാറും പാനും ഇതുവരെ ലിങ്ക് ചെയ്യാത്തവർ ശ്രദ്ധിക്കുക. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ കാർഡ് ഇല്ലാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനാകില്ല. ഇങ്ങനെ ആധാർ ഫയൽ ചെയ്തില്ലെങ്കിൽ എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടാകും? 

ജൂൺ 15 വരെ ആയിരുന്നു ആധാർ പാനുമായി ബന്ധിപ്പിക്കാനുള്ള അവസരം നൽകിയിരുന്നത്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് പൗരന്മാർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയും അടയ്ക്കണം.  നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുക, ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, അല്ലെങ്കിൽ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്ക് നിങ്ങളുടെ പാൻ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം. ഇത് മാത്രമല്ല ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ ഇനിപ്പറയുന്നതുപോലുള്ള നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാകും

1. പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് നിങ്ങൾക്ക് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല

2. തീർപ്പാക്കാത്ത റിട്ടേണുകൾ പ്രോസസ്സ് ചെയ്യില്ല
3. പ്രവർത്തനരഹിതമായ പാൻ കാർഡുകൾക്ക് തീർപ്പാക്കാത്ത റീഫണ്ടുകൾ നൽകാനാവില്ല

4. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോഴുള്ള തെറ്റുകൾ പോലെ തീർപ്പുകൽപ്പിക്കാത്ത നടപടികൾ പാൻ പ്രവർത്തനരഹിതമായാൽ പൂർത്തിയാക്കാൻ കഴിയില്ല

5. പാൻ പ്രവർത്തനരഹിതമാകുന്നതിനാൽ ഉയർന്ന നിരക്കിൽ നികുതി കുറയ്ക്കേണ്ടി വരും.

മുകളിൽ പറഞ്ഞവയ്‌ക്ക് പുറമേ, നികുതിദായകന് ബാങ്കുകളിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം, കാരണം എല്ലാത്തരം സാമ്പത്തിക ഇടപാടുകൾക്കുമുള്ള പ്രധാന കെവൈസി മാനദണ്ഡങ്ങളിലൊന്നാണ് പാൻ.

Latest Videos
Follow Us:
Download App:
  • android
  • ios