കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ശമ്പളം നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍

കൊവിഡ് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ജോലിക്കിടയില്‍ മരണമടഞ്ഞാല്‍ അവരുടെ കുട്ടികളുടെ ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന്‍റെ മുഴുവന്‍ ചെലവും വഹിക്കുമെന്നും ടാറ്റ കൂട്ടിച്ചേര്‍ത്തു

if an employee dies of Covid, their family would receive their last-drawn salary till the time the employee would have turned 60 announces tata steel

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ശമ്പളം നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍. ജീവനക്കാര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്. കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരന് അവസാനമായി വാങ്ങിയ ശമ്പളം അയാള്‍ക്ക് അറുപത് വയസ് പ്രായമാകുന്ന സമയം വരെ കുടുംബത്തിന് നല്‍കുമെന്നാണ് ടാറ്റ സ്റ്റീല്‍ വ്യക്തമാക്കിയത്. മെഡിക്കല്‍ സൌകര്യങ്ങളും വീട് അടക്കമുള്ളവയും കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ലഭ്യമാകുമെന്നും ടാറ്റ സ്റ്റീല്‍ വ്യക്തമാക്കി.

കൊവിഡ് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ജോലിക്കിടയില്‍ മരണമടഞ്ഞാല്‍ അവരുടെ കുട്ടികളുടെ ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന്‍റെ മുഴുവന്‍ ചെലവും വഹിക്കുമെന്നും ടാറ്റ കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ ഒരു ചെറിയ ഭാഗം ഞങ്ങള്‍ ചെയ്യുന്നു നിങ്ങളും സാധിക്കുന്ന പോലെ ചുറ്റുമുള്ളവരെ സഹായിക്കൂവെന്നാണ് ജാംഷെഡ്പൂര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പ്രഖ്യാപനത്തോടൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്.

കൊവിഡ് വ്യാപകമായ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ഉല്‍പാദനം കൂട്ടണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തോട് ആദ്യം പ്രതികരിച്ച സ്ഥാപനങ്ങളിലൊന്ന് കൂടിയാണ് ടാറ്റ സ്റ്റീല്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios