ഗോൾഡ് ലോൺ വീട്ടുമുറ്റത്ത്; ഐ.സി.എൽ മൊബൈൽ ഗോള്‍ഡ് ലോൺ നവംബര്‍ ഒന്ന് മുതൽ
വീട്ടുമുറ്റത്ത് ഗോൾഡ് ലോൺ എത്തും. ഗോള്‍ഡ് അപ്രൈസറുടെയും ഗോള്‍ഡ് ലോണ്‍ ഓഫീസറുടെയും സാന്നിധ്യത്തിൽ സ്വര്‍ണ്ണത്തിന് കൂടുതൽ മൂല്യവും സംരക്ഷണവും ഉറപ്പാക്കുന്ന സൗകര്യം.
ഇരിങ്ങാലക്കുട: ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണ്‍ നവംബര്‍ ഒന്ന് മുതല്‍ നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തുമെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ. കെ.ജി അനില്‍കുമാര്‍.
ഗോള്‍ഡ് ലോണ്‍ ഇനി നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. അത്യാധുനിക സംവിധാനങ്ങളോടെ ഗോള്‍ഡ് അപ്രൈസറുടെയും ഗോള്‍ഡ് ലോണ്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ നിങ്ങളുടെ സ്വര്‍ണ്ണത്തിന് കൂടുതല്‍ മൂല്യവും സംരക്ഷണവും നല്‍കുന്ന വിധത്തിലാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ് മൊബൈല്‍ ഗോള്‍ഡ് ലോണ്‍ എന്ന നൂതന ആശയവുമായി രംഗത്തെത്തുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കും - അനില്‍കുമാര്‍ പറഞ്ഞു
'നാട്ടില്‍ എവിടെയും എത്തും, നാടിനെ അറിയുന്ന ഗോള്‍ഡ് ലോണ്‍' എന്ന ആപ്തവാക്യവുമായാണ് ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണ്‍ എത്തുന്നത്. ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണിന്‍റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10.30ന് ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസ് പരിസരത്ത് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
ഐ.സി.എല്‍ പിന്‍കോര്‍പ് ഹോള്‍ ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സി.എഫ്.ഒ മാധവന്‍കുട്ടി തെക്കേടത്ത്, എ.ജി.എം ടി.ജി. ബാബു, എ.ജി.എം (ഓപ്പറേഷന്‍സ്) രാമചന്ദ്രന്‍, എച്ച്.ആര്‍ മാനേജര്‍ സാം മാളിയേക്കല്‍ എന്നിവര്‍ പങ്കെടുക്കും.
ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ സായാഹ്ന കൗണ്ടര്‍ ആരംഭിക്കും
നവംബര്‍ ഒന്ന് മുതല്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ സായാഹ്ന കൗണ്ടര്‍ ആരംഭിക്കുമെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ അറിയിച്ചു. വൈകീട്ട് നാല് മണി മുതല്‍ എട്ട് മണി വരെയായിരിക്കും പ്രവര്‍ത്തനം.
ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, നിക്ഷേപം, വിദേശ നാണ്യവിനിമയം, ബിസിനസ് ലോണ്‍, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഐ.സി.എല്‍ ഫിന്‍കോര്‍പിന്‍റെ വിവിധ ധനകാര്യ സേവനങ്ങള്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ ആരംഭിക്കുന്ന സായാഹ്ന കൗണ്ടറില്‍ ലഭിക്കുമെന്ന് അഡ്വ.കെ.ജി അനില്‍കുമാര്‍ പറഞ്ഞു.