ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധക്ക്, ഈ സേവനങ്ങള്‍ക്ക് ഇനി അധിക ചാർജ്

ഇതില്‍ പ്രധാനം കാര്‍ഡുകളുടെ ഫിനാന്‍സ് ചാര്‍ജ് 3.75 ശതമാനമാക്കിയതാണ്

ICICI credit card rules changed

ഐസിഐസിഐ ബാങ്ക്,  ക്രെഡിറ്റ് കാര്‍ഡുകളിലെ ചില സേവനങ്ങളുടെ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ മാറ്റങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.  ഇതില്‍ പ്രധാനം കാര്‍ഡുകളുടെ ഫിനാന്‍സ് ചാര്‍ജ് 3.75 ശതമാനമാക്കിയതാണ്.ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്‍റിന്‍റെ പലിശയും പിഴയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ, കാര്‍ഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളുടെയും ആകെത്തുകയാണ് ഫിനാന്‍സ് ചാര്‍ജ്

പേയ്മെന്‍റ് ഫീസ്

കുടിശ്ശികയുള്ള തുകയുടെ അടിസ്ഥാനത്തില്‍ ഐസിഐസിഐ ബാങ്ക് വൈകിയുള്ള പേയ്മെന്‍റ് ചാര്‍ജുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.

101 രൂപ മുതല്‍ 500 രൂപ വരെ - 100 രൂപ ചാര്‍ജ്

501 രൂപ മുതല്‍ 1000 രൂപ വരെ - 500 രൂപ ചാര്‍ജ്

1,001 രൂപ മുതല്‍ 5,000 രൂപ മുതല്‍ 600 രൂപ വരെയാണ് ഈടാക്കുന്നത്

5,001 രൂപ മുതല്‍ 10,000 രൂപ വരെ  750 രൂപ ഈടാക്കുന്നു

10,001 രൂപ മുതല്‍ 25,000 രൂപ വരെ - 900 രൂപ ചാര്‍ജ്

25,001 രൂപ മുതല്‍ 50,000 രൂപ വരെ  1100 രൂപ ഈടാക്കുന്നു

50,000 രൂപയില്‍ കൂടുതല്‍ - 1300 രൂപ

യൂട്ടിലിറ്റി ബില്‍ പേയ്മെന്‍റിന് 1% അധിക ചാര്‍ജ്

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴി യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നത് ചെലവേറിയതായി . 50,000 രൂപയില്‍ കൂടുതല്‍ യൂട്ടിലിറ്റി ബില്‍ പേയ്മെന്‍റിന് 1 ശതമാനം അധിക ചാര്‍ജ് ഈടാക്കും. കൂടാതെ പലചരക്ക് കടകളിലും ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോറുകളിലും ചില കാര്‍ഡുകളില്‍ 40,000 രൂപ വരെ ചിലവഴിക്കുമ്പോള്‍ മാത്രമേ നിലവിലുള്ള നിരക്ക് പ്രകാരം റിവാര്‍ഡ് പോയിന്‍റുകള്‍ ലഭ്യമാകൂ. കാര്‍ഡുകള്‍ വഴി സ്കൂളിലേക്കോ കോളേജിലേക്കോ നേരിട്ട് പണമടയ്ക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല. അതേ സമയം മറ്റ് ആപ്പുകള്‍ വഴി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള പേയ്മെന്‍റ് നടത്തുകയാണെങ്കില്‍, ഇടപാട് തുകയുടെ 1 ശതമാനം അധികമായി ഈടാക്കും.

 

Latest Videos
Follow Us:
Download App:
  • android
  • ios