നിക്ഷേപത്തിലൂടെ പണം വാരാം; മുതിർന്ന പൗരൻമ്മാർക്ക് വമ്പൻ പലിശ, ഈ ആഴ്ച കൂടി അപേക്ഷിക്കാം

മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അധിക പലിശയ്ക്ക് മുകളിൽ വീണ്ടും അധിക പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതി. പഈ പദ്ധതിയിൽ നിക്ഷേപിക്കാം പണം വാരാം. 

ICICI Bank offers a special fixed deposit programme to give older persons

റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ചയാണ് വായ്പാ നിരക്ക് കുത്തനെ ഉയർത്തിയത്. ഇതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ ഇതോടെ വിവിധ വായ്പാ, നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി തുടങ്ങി.  റീട്ടെയിൽ നിക്ഷേപകർക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് ഇത് സന്തോഷകരമായ വാർത്തയാണ്. കാരണം അവരുടെ നിക്ഷേപത്തിന് കൂടുതൽ പലിശ ലഭിക്കും. പ്രത്യേകിച്ച് ദീർഘകാല നിക്ഷേപമാണെന്നുണ്ടെങ്കിൽ പണപ്പെരുപ്പത്തെ മറികടന്ന് കൂടുതൽ പലിശ നേടിയെടുക്കുകയും ചെയ്യാം. രാജ്യത്ത് വിവിധ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിലെ വായ്പാ ദാതാവായ ഐസിഐസിഐ ഉയർന്ന പലിശ നൽകുന്ന ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതിയിൽ ചേരാനുള്ള കാലാവധിഅടുത്ത ആഴ്ച അവസാനിക്കും.

ഐസിഐസിഐ ബാങ്ക് പ്രത്യേക നിക്ഷേപ പദ്ധതി 

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഐസിഐസി ബാങ്കിന്റെ ഗോൾഡൻ ഇയർ എഫ്ഡി നിക്ഷേപ പദ്ധതി 2020 മെയ് മാസത്തിൽ ആരംഭിച്ചു. കോവിഡ്-19 പകർച്ചവ്യാധി കാരണം, ഈ നിക്ഷേപ പദ്ധതി നീട്ടി വെക്കുകയായിരുന്നു. ഒക്ടോബർ 7 വരെയാണ് നിലവിൽ ഇതിന്റെ കാലാവധി. 

Read Also: നിക്ഷേപിക്കാം ഉയർന്ന പലിശയ്ക്ക്; നിരക്കുകൾ ഉയർത്തി ഈ ബാങ്ക്

ഗോൾഡൻ ഇയേഴ്‌സ് എഫ്‌ഡി സ്‌കീമിന് കീഴിൽ, ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് സാധാരണയായി നൽകുന്ന അധിക പലിശയായ  0.50 ശതമാനത്തിന് മുകളിൽ 0.10 ശതമാനം കൂടി അധികമായി നൽകുന്നു. ഇതിലൂടെ തങ്ങളുടെ നിക്ഷേപത്തിന് ഉയർന്ന പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുക. ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്ഡിക്ക് 5 വര്ഷം മുതൽ 10 വർഷം വരെ കാലാവധിയുണ്ട്. ഇതിൽ സാദാരണ പൗരന്മാർക്ക് 6.൦൦ ശതമാനം പലിശ ലഭിക്കും. എന്നാൽ മുതിർന്ന പൗരന്മാർക്ക് 6.60 ശതമാനം പലിശ ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇത് സാധാരണ നിരക്കിനേക്കാൾ 60 ബിപിഎസ് അധിക ആനുകൂല്യമാണ്. ഐസിഐസിഐ ബാങ്കിൽ 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഗോൾഡൻ ഇയേഴ്സ് എഫ്ഡി നിരക്കുകൾ ബാധകമാകുക. 

അതേസമയം, ഗോൾഡൻ ഇയേഴ്‌സ് എഫ്‌ഡികൾ കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ ഐസിഐസിഐ ബാങ്ക് ഈടാക്കുന്ന പിഴയെ കുറിച്ച് മുതിർന്ന പൗരന്മാർ അറിഞ്ഞിരിക്കണം. മുതിർന്ന പൗരന്മാർ നിക്ഷേപിച്ച തുക അകാലത്തിൽ പിൻവലിച്ചാൽ 1.10 ശതമാനം പിഴ നൽകേണ്ടി വരും.  

Read Also: കശ്മീരി ആപ്പിൾ കടൽ കടക്കും; ആദ്യമായി രുചിക്കാൻ യുഎഇ

Latest Videos
Follow Us:
Download App:
  • android
  • ios