നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശ; വീണ്ടും പലിശനിരക്കുയർത്തി ഈ ബാങ്ക്

 വിപണിയിലെ റിസ്കുകൾ എടുക്കാതെ തന്നെ നിക്ഷേപങ്ങൾക്ക് ഉയർന്ന വരുമാനം ഉറപ്പാക്കാം. വമ്പൻ പലിശയാണ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്നത്. ഇത്തവണ പലിശ വീണ്ടും ഈ ബാങ്ക് കൂട്ടി 

icici bank hike fd interest rates apk

മുംബൈ: സ്ഥിരനിക്ഷേ പലിശ നിരക്ക് വർധിപ്പിച്ച് സ്വകാര്യമേഖലയിലെ  വായ്പദാതാവായ ഐസിഐസിഐ ബാങ്ക്. രണ്ട് കോടി മുതൽ അഞ്ച് കോടിയിൽ താഴെയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ നിരക്കാണ് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ പലിശനിരക്കുകൾ ഏപ്രിൽ 20 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. പലിശനിരക്ക് പരിഷ്‌ക്കരണത്തെത്തുടർന്ന്, 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് 4.75 ശതമാനം മുതൽ 6.75 ശതമാനം വരെ പലിശ നിരക്കുകളാണ് ബാങ്ക് ഇപ്പോൾ ലഭ്യമാക്കുന്നത്.എന്നാൽ ഒരു വർഷം മുതൽ 15 മാസം വരെയുള്ള ബൾക്ക് എഫ്ഡി നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് ഇപ്പോൾ പരമാവധി 7.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ALSO READ: ടാറ്റയെ നേരിടാൻ മുകേഷ് അംബാനി; ഒരുങ്ങുന്നത് ലക്ഷ്വറി ബ്രാൻഡുകളുടെ ഏറ്റുമുട്ടൽ

ഐസിഐസിഐ ബാങ്ക് ബൾക് എഫ്ഡി നിരക്കുകൾ

ഏഴ് ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള ബൾക്ക് ഡെപ്പോസിറ്റുകൾക്ക് 4.75 ശതമാനം പലിശ നിരക്കാണ് ബാങ്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ നിരക്കും ഐസിഐസിഐ ബാങ്ക് നൽകുന്നുണ്ട്.

ബാങ്ക് നിലവിൽ 46 മുതൽ 60 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശയും, 61 മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്.  91 മുതൽ 184 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശ ലഭിക്കുമ്പോൾ, 185 മുതൽ 270 ദിവസങ്ങളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6.65 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.

ALSO READ: ഇന്ന് അക്ഷയ തൃതീയ; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു\

271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള ബൾക്ക് ഡെപ്പോസിറ്റുകൾക്ക് 6.75 ശതമാനം പലിശ നിരക്കും,  ഒരു വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് പരമാവധി 7.25 ശതമാനം പലിശ നിരക്കും ബാങ്ക് നിലവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 15 മാസം മുതൽ രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.15 ശതമാനവും, രണ്ട് വർഷവും ഒരു ദിവസം മുതൽ മൂന്ന് വർഷവും വരെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്ക് നൽകുന്നു. മൂന്ന് മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.75 ശതമാനം നിരക്കിൽ പലിശ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios