ആകർഷകമായ പലിശനിരക്ക്; 'ഗോൾഡൻ ഇയേഴ്‌സ് എഫ്ഡി സ്‌കീമി'ൽ അംഗമാകാൻ രണ്ട് ദിവസം മാത്രം!
മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ നൽകുന്ന നിക്ഷേപം. അംഗമാകാൻ ശേഷിക്കുന്നത് രണ്ട് ദിനം മാത്രം.
ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരൻമാർക്കായി ആരംഭിച്ച ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്ഡി സ്‌കീമിൽ അംഗമാകാൻ രണ്ട് ദിവസം മാത്രം. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റ് പലിശനിരക്കിന് പുറമെ, 10 ബേസിസ് പോയിന്റ് അധിക പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന സ്‌കീമാണിത്. നിരവധി തവണ കാലാവധി നീട്ടിയ ഈ സ്ഥിര നിക്ഷേപപദ്ധതി 2023 ഏപ്രിൽ 7 ന് അവസാനിക്കും.
രാജ്യത്ത് സ്ഥിരതാമസക്കാരായ മുതിർന്ന പൗരൻമാർക്ക് മാത്രമാണ് ഈ സ്‌കീമിൽ അംഗമാകാൻ കഴിയുക. 5 വർഷവും 1 ദിവസവും മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളാണ് പരിഗണിക്കുക. ഇക്കാലയളവിൽ നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്കുള്ള 50 ബേസിസ് പോയിന് പുറമെ 10 ബേസിസ് പോയിന്റ് കൂടെ അധികമായി ലഭിക്കും. അങ്ങനെ മൊത്തത്തിൽ 60 ബി പി എസ് പോയിന്റിന്റെ വർധനവ് ഉണ്ടാകും.2020 മെയ് 20 മുതൽ 2023 ഏപ്രിൽ 7 വരെയാണ് സ്‌കീമിന് ബാധകമായ കാലയളവ്.
കാലാവധിക്കുള്ളിൽ പുതിയ അക്കൗണ്ട് തുറക്കുന്നവർക്കും, നിലവിൽ ഉള്ള അക്കൗണ്ട് റിന്യൂവൽ ചെയ്യുന്നവർക്കും ഈ ആനുകൂല്യങ്ങൾ ബാധകമാകുമെന്ന് ബാങ്കിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പറയുന്നു.2 കോടി രൂപയിൽ താഴെയുള്ള സിംഗിൾ എഫ് ഡികൾക്കാണ് ഈ നിരക്ക് ബാധകമാകുക.അതേ സമയം മെച്യൂരിറ്റിയ്ക്കു മുൻപ് ഈ എഫ് ഡി പിൻവലിച്ചാൽ നിക്ഷപത്തിന്റെ 1 ശതമാനം ചാർജ്ജ് ഈടാക്കും. സ്‌കീം മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് വർധനവിന്റെ ചുവട് പിടിച്ച് പൊതു മേഖലാ ബാങ്കുകളും, സ്വാകാര്യ ബാങ്കുകളും ദീർഘകാല നിക്ഷേപങ്ങളുടെയും, ഹ്രസ്വകാല നിക്ഷേപങ്ങളുടെയും നിരക്കുയർത്തിയിരുന്നു. മുതിർന്ന പൗരൻമാർക്കായി, ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്തുകൊണ്ടു നിരവധി സ്‌പെഷ്യൽ എഫ് ഡി സ്‌കീമുകളും വിവിധബാങ്കുകൾ ആരംഭിച്ചിട്ടുണ്ട്.
എച്ച്ഡഎഫ്‌സി ബാങ്ക് മുതിർന്ന പൗരൻമാർക്കായി അവതരിപ്പിച്ച സീനിയർ സിറ്റിസൺസ് എഫ്ഡി, ഇന്ത്യൻ ബാങ്ക് ആരംഭിച്ച ഇൻഡ് ശക്തി 555 ഡേയ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതിർന്ന പൗരൻമാർക്കായുള്ള എസ്ബിഐ വീ കെയർ എഫ്ഡി, ഐഡിബിഐ ബാങ്ക് അവതരിപ്പിച്ച നമൻ സീനിയർ സിറ്റിസൺ ഡെപ്പോസിറ്റ്, തുടങ്ങിയ സ്ഥിരനിക്ഷേപ സ്‌കീമുകൾ ആകർഷകമായ പലിശനിരക്കുകൾ വാഗ്ദാനം ചെയ്യുന്ന സ്‌കീമുകളാണ്. ഈ നാല് സ്‌കീമുകള ിലും പണം നിക്ഷേപിക്കാനുള്ള കാലാവധി മാർച്ച് 31 ആയിരുന്നു.