ഓരോ മിനിറ്റിലും ഒന്നരക്കോടിയുടെ വിൽപ്പന; ഫെസ്റ്റീവ് സെയിലിൽ പണം വാരി സ്‌മാര്‍ട്ട്‌ഫോണുകള്‍
ഫെസ്റ്റീവ് സെയിലിൽ കഴിഞ്ഞ ആഴ്ച 50 ലക്ഷം ഫോണുകൾ വിറ്റെന്നായിരുന്നു എംഐ ഇന്ത്യയുടെ അവകാശവാദം
ദില്ലി: കഴിഞ്ഞ ഏഴ് ദിവസമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടരുന്ന ഫെസ്റ്റീവ് സെയിലിൽ പതിവ് പോലെ ഏറ്റവും അധികം വിൽക്കപ്പെട്ടത് സ്മാർട്ട്ഫോണുകൾ. ഒക്ടോബർ 15 മുതൽ 21 വരെ നടന്ന വിപണന മേളയിൽ 47 ശതമാനമാണ് സ്മാർട്ട്ഫോൺ വിൽപ്പന.
ബെംഗളൂരു ആസ്ഥാനമായ മാർക്കറ്റ് റിസർച് സ്ഥാപനം റെഡ്‌സീർ നടത്തിയ അവലോകനത്തിൽ ഓരോ മിനിറ്റിലും ഒന്നര കോടിയുടെ വിൽപ്പനയാണ് സ്മാർട്ഫോൺ കാറ്റഗറിയിൽ നടന്നത്. ഫാഷൻ വിപണി പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കിലും 14 ശതമാനത്തിന്റെ വിൽപ്പന നേടി.
ഫെസ്റ്റീവ് സെയിലിൽ കഴിഞ്ഞ ആഴ്ച 50 ലക്ഷം ഫോണുകൾ വിറ്റെന്നായിരുന്നു എംഐ ഇന്ത്യയുടെ അവകാശവാദം. അതേസമയം ചൈനീസ് ബ്രാന്റായ പോകോ ഇക്കുറി പത്ത് ലക്ഷം ഫോൺ വിറ്റു. ഫ്ലിപ്കാർട്ടിലായിരുന്നു വിൽപ്പന. മൊബൈൽ വിൽപ്പനയിൽ ഇത്തവണ ഇരട്ടി വർധനവ് നേടിയെന്നാണ് ഇ-കൊമേഴ്സ് കമ്പനികൾ പറഞ്ഞത്.
ഘാനയിലെ കച്ചവടം നിർത്താനൊരുങ്ങി ഭാരതി എയർടെൽ