എന്താണ് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ? എങ്ങനെ നേട്ടം കൊയ്യാം
ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ മികച്ച വരുമാനം നൽകുന്നതെങ്ങനെയെന്ന് അറിയാമോ...
നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ അൽപം റിസ്കെടുക്കാൻ തയ്യാറാണെങ്കിൽ അവസരങ്ങളേറെയാണ്. മികച്ച വരുമാനത്തിനായി നിരവധി നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കുന്നുണ്ട്. മ്യൂച്വൽ ഫണ്ട് ആണ് താല്പര്യമെങ്കിൽ നിക്ഷേപങ്ങൾക്കായി ഹൈബ്രിഡ് ഫണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. ഹൈബ്രിഡ് ഫണ്ടുകൾ മികച്ച വരുമാനം നൽകുന്നതെങ്ങനെയെന്ന് അറിയാമോ...
ഇക്വിറ്റി, ഡെറ്റ് നിക്ഷേപങ്ങൾ ചേർന്നതാണ് ഹൈബ്രിഡ് ഫണ്ടുകൾ. ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങളാണ്. ഇക്വിറ്റി നിക്ഷേപങ്ങൾ , ഇതിൽ കമ്പനികളുടെ ഓഹരികൾ ആളുകൾ വാങ്ങുന്നു. എന്നാൽ ഒരു നിക്ഷേപകൻ സ്ഥാപനത്തിനോ സ്പോൺസറിനോ പണം കടം കൊടുക്കുന്നതാണ് ഡെറ്റ് നിക്ഷേപങ്ങൾ. റിസ്ക് കുറഞ്ഞ നിക്ഷേപമാണിത്. അധിക പലിശ സഹിതം റിട്ടേൺ ലഭിക്കുകയും ചെയ്യും. ഇക്വിറ്റി, ഡെറ്റ് നിക്ഷേപങ്ങളുടെ ഗുണങ്ങൾ കൂടിച്ചേർന്നതാണ് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ട് . വിപണിയിൽ ഇടിവ് രേഖപ്പെടുത്തുമ്പോൾ ഇക്വിറ്റി നിക്ഷേപത്തിന്റെ വരുമാനത്തിന്റെ അഭാവം ഡെറ്റ് നിക്ഷേപങ്ങൾ പരിഹരിക്കും.
വിവിധ തരത്തിലുള്ള ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ ഉണ്ട്. ഇതിലൊന്നാണ് ഇക്വിറ്റി-ഓറിയന്റഡ് ഹൈബ്രിഡ് ഫണ്ട് .മൊത്തം ആസ്തിയുടെ 65 ശതമാനമെങ്കിലും ഇക്വിറ്റിയിലും ബാക്കിയുള്ളത് ഡെബ്റ്റിലും നിക്ഷേപിക്കുന്നതാണ് ഇക്വിറ്റി-ഓറിയന്റഡ് ഹൈബ്രിഡ് ഫണ്ട്. ഡെബ്റ്റ് നിക്ഷേപങ്ങളാണ് മറ്റൊന്ന്. മൊത്തം ആസ്തിയുടെ 60 ശതമാനം സർക്കാർ സെക്യൂരിറ്റികളിലും ഡിബഞ്ചറുകളിലും മറ്റും നിക്ഷേപിക്കുന്നു. ബാക്കിയുള്ളത് ഇക്വിറ്റിയിലും നിക്ഷേപിക്കുന്നു.
ഹൈബ്രിഡ് ഫണ്ടുകൾ വിപണിയിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതാണ്. ഇന്ത്യയിലെ ചില ഹൈബ്രിഡ് ഫണ്ടുകളാണ്, നിപ്പോൺ ഇന്ത്യ മൾട്ടി-അസറ്റ്, നിപ്പോൺ ഇന്ത്യ ഇക്വിറ്റി തുടങ്ങിയവ.. യഥാക്രമം 16.43 ശതമാനവും 18.74 ശതമാനവും റിട്ടേൺ നൽകിയ ഹൈബ്രിഡ് ഫണ്ടുകളാണിവ. .
ഐസിഐസിഐ പ്രുഡൻഷ്യൽ, സുന്ദരം തുടങ്ങിയ ബാലൻസ്ഡ് ഹൈബ്രിഡ് ഫണ്ടുകൾ യഥാക്രമം 10.9 ശതമാനവും 11.06 ശതമാനവും വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്.