ജോലി മാറുകയാണോ? പ്രൊവിഡൻ്റ് ഫണ്ട് തുക എങ്ങനെ പിൻവലിക്കാം;
എപ്പോഴാണ് പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാൻ കഴിയുന്നത്? ഒരു മെഡിക്കൽ എമർജൻസിയോ, ലോൺ തിരിച്ചടച്ചോ പോലെ പണത്തിന് അടിയന്തര ആവശ്യം വന്നാൽ പ്രത്യേക കാരണങ്ങൾ കാണിച്ച് പിഎഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം.
റിട്ടയർമെൻ്റ് കാലത്തേക്കുള്ള വലിയൊരു സമ്പാദ്യമാണ് പ്രൊവിഡൻ്റ് ഫണ്ട്. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ ആണ് ഇന്ത്യയിലെ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് നിയന്ത്രിക്കുന്നത്. ജീവനക്കാരും തൊഴിലുടമകളും പ്രതിമാസം ഈ സ്കീമിലേക്ക് സംഭാവന ചെയ്യുകയും ജീവനക്കാരർക്ക് വിരമിക്കലിന് ശേഷം ഇത് സമ്പാദ്യമായി മാറുകയും ചെയ്യുന്നു. എപ്പോഴാണ് പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാൻ കഴിയുന്നത്? ഒരു മെഡിക്കൽ എമർജൻസിയോ, ലോൺ തിരിച്ചടച്ചോ പോലെ പണത്തിന് അടിയന്തര ആവശ്യം വന്നാൽ പ്രത്യേക കാരണങ്ങൾ കാണിച്ച് പിഎഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം.
മുഴുവൻ പിഎഫ് തുകയും പിൻവലിക്കുന്നത് എങ്ങനെ എന്നറിയാം
* ആദ്യം www.epfindia.gov.in എന്ന ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദർശിക്കുക .തുടർന്ന്ച്ച് ഹോംപേജിലെ "ഓൺലൈൻ അഡ്വാൻസ് ക്ലെയിം" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* ഉപഭോക്താവിന്റെ യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
* ലോഗിൻ ചെയ്തശേഷം, 'ഓൺലൈൻ സർവീസ് ഓപ്ഷൻ ക്ലിക് ചെയ്യുക
* ഇപിഎഫ്-ൽ നിന്ന് പിഎഫ് അഡ്വാൻസ് പിൻവലിക്കാൻ, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് അനുയോജ്യമായ ക്ലെയിം ഫോം (ഫോം 31, 19, 10C, അല്ലെങ്കിൽ 10D) തിരഞ്ഞെടുക്കുക.
* അക്കൗണ്ടിന്റെ അവസാന 4 അക്കങ്ങൾ നൽകി ഫോം പരിശോധിച്ചുറപ്പിക്കുക.
* പ്രൊസീഡ് ഫോർ ഓൺലൈൻ ക്ലെയിം" ക്ലിക് ചെയ്ത ശേഷം , ഡ്രോപ്പ് ഡൗണിൽ നിന്ന് പിഎഫ് അഡ്വാൻസ് ഫോം 31 തിരഞ്ഞെടുക്കുക.
* നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ പിൻവലിക്കാനുള്ള കാരണം തിരഞ്ഞെടുക്കുക.
* പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.
* ബാങ്ക് അക്കൗണ്ട് ചെക്കിന്റെ സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്തതിനൊപ്പം നിങ്ങളുടെ മേൽവിലാസം നൽകുക
* നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈലിൽ ലഭിച്ച ഒടിപി നൽകുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011 22901406 എന്ന നമ്പരിലേക്ക് മിസ്‌ഡ് കോൾ ചെയ്തും നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാം.. എസ്എംഎസ് വഴി പിഎഫ് ബാലൻസ് വിവരങ്ങൾ ലഭിക്കും. മെഡിക്കൽ എമർജൻസി കേസുകളിൽ, പിഎഫ് ക്ലെയിം പണം ഒരു മണിക്കൂറിനുള്ളിൽ പ്രോസസ്സ് ചെയ്യാവുന്നതുമാണ്.