ബാങ്കിൽ നിന്നും കൃത്യമായി മെസ്സേജ് വരാറില്ലേ? കാരണം ഇതായിരിക്കാം, പരിഹരിക്കാം വീട്ടിലിരുന്ന് തന്നെ

എടിഎം ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ പുതുക്കുന്നത് എങ്ങനെ 

How To Update Your Mobile Number Linked To Your Bank Account Easily

ന്നത്തെ കാലത്ത് ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവര് വളരെ ചുരുക്കം  ആയിരിക്കും. കാരണം ഈ ഡിജിറ്റൽ ലോകത്ത്, സാലറി അക്കൗണ്ടായാലും സേവിംഗ്‌സ് അക്കൗണ്ടായാലും എല്ലാ കാര്യങ്ങൾക്കും ഒരു ബാങ്ക് അക്കൗണ്ട് അത്യാവശ്യമാണ്. ശമ്പളം മുതൽ സർക്കാർ സബ്‌സിഡികൾ വരെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇപ്പോൾ ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ നടക്കുന്ന എല്ലാ ഇടപാടുകളെ കുറിച്ചും ഉപയോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് സന്ദേശം അയച്ച് ബാങ്ക് അറിയിക്കാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും ബാങ്കിൽ കൊടുത്ത നമ്പർ നിങ്ങൾ ഉപേക്ഷിച്ച് പുതിയ നമ്പർ എടുത്തിട്ടുണ്ടെങ്കിൽ എന്തുചെയ്യും? ബാങ്ക് അക്കൗണ്ടിലെ മൊബൈൽ നമ്പർ മാറ്റുക എന്നുള്ളത് ഇപ്പോൾ ഒരു നൂലാമാലയല്ല. ഇതിനായി ഇനി ഇനി ബാങ്ക് ശാഖ സന്ദർശിക്കേണ്ടതില്ല. ഒരു എടിഎം വഴി എളുപ്പത്തിൽ മൊബൈൽ നമ്പർ മാറ്റാവുന്നതാണ്. 

എടിഎം ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ പുതുക്കുന്നത് എങ്ങനെ 

1. നിങ്ങളുടെ ബാങ്കിൻ്റെ എടിഎം സന്ദർശിക്കുക. കാരണം മിക്ക ബാങ്കുകളും അവരുടെ എടിഎമ്മുകളിലൂടെ മാത്രമേ മൊബൈൽ നമ്പർ പുതുക്കാൻ അനുവദിക്കൂ, അതിനാൽ നിങ്ങളുടെ ബാങ്കിൻ്റെ എടിഎം ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

2. ഡെബിറ്റ് കാർഡ് എടിഎം മെഷീനിലേക്ക് നൽകുക, നിങ്ങളുടെ പിൻ നൽകുക. സ്ക്രീനിൽ "കൂടുതൽ ഓപ്ഷനുകൾ" എന്നതിൽ ക്ലിക്ക് ചെയ്യുക

3. "കൂടുതൽ ഓപ്ഷനുകൾ" എന്നതിന് കീഴിൽ 'മൊബൈൽ നമ്പർ അപ്ഡേറ്റ്' എന്നത് തിരഞ്ഞെടുക്കുക,

4. അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന പുതിയ 10 അക്ക മൊബൈൽ നമ്പറിൽ നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് നൽകുക. 

5. നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ സ്ഥിരീകരിക്കുക. സ്ഥിരീകരണത്തിനായി നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ വീണ്ടും നൽകുക. രണ്ടു തവണയുള്ള പരിശോധന കൃത്യത ഉറപ്പാക്കുന്നു.

6. അന്തിമ സ്ഥിരീകരണം

ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ, നിങ്ങളുടെ  പുതിയ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടും. കൂടാതെ ഇതിനെകുറിച്ച്  നിങ്ങളെ അറിയിക്കുന്ന ഒരു സ്ഥിരീകരണ സന്ദേശം ബാങ്കിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios