ഇഎംഐ ബാധ്യത എങ്ങനെ കുറയ്ക്കാം; വായ്പ എടുത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു വായ്പയുടെ ഇഎംഐ  കണക്കാക്കുന്നതിന് വായ്പയെടുത്ത തുക, കാലാവധി, പലിശ നിരക്ക് പോലെയുള്ള നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കുന്നുണ്ട്

How to reduce your EMI burden if you have opted for  personal loan

വ്യക്തിഗത വായ്പകൾക്ക് സാധാരണ മറ്റുള്ള വായ്പകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണുള്ളത്. വലിയ ബാധ്യത തീർക്കുന്ന പേഴ്‌സണൽ ലോണുകളുടെ ഇഎംഐ ഒരു തലവേദന തന്നെയാണ്. ഒരു വായ്പയുടെ ഇഎംഐ  കണക്കാക്കുന്നതിന് വായ്പയെടുത്ത തുക, കാലാവധി, പലിശ നിരക്ക് പോലെയുള്ള നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കുന്നുണ്ട്. അതിനാൽത്തന്നെ ഇവയിൽ ചിലത് ശ്രദ്ധിച്ചാൽ ഇഎംഐ ബാധ്യത കുറയ്ക്കാനാകും അവ ഏതെല്ലാമെന്ന് നോക്കാം.

ആവശ്യങ്ങള്‍ക്ക് അനുസൃതമായി ശരിയായ വിഭാഗത്തിലുള്ള വായ്പകള്‍ തെരഞ്ഞെടുക്കുക. വീട് വാങ്ങുന്നതിനും സൗകര്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ ഹോം ലോണുകള്‍ ലഭ്യമാണ്. ഹോം ഇംപ്രൂവ്‌മെന്റ് ലോണ്‍, ഇന്റീരിയര്‍ ലോണുകള്‍ പോലെ പുതിയതരം ഭവന വായ്പകളും ടോപ്-അപ് ലോണുകളും ഉപഭോക്താവിന്റെ ആവശ്യാര്‍ത്ഥം പരിഗണിക്കാം. തിരിച്ചടവ് കാലാവധി കൂടുതലായതിനാലും പലിശ നിരക്ക് കുറവുള്ളതിനാലും ഇഎംഐ ബാധ്യതയും താഴ്ന്നു നില്‍ക്കുന്നു.

വാഹനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പേഴ്‌സണല്‍ ലോണിനു പകരം വാഹന വായ്പ എടുത്താല്‍ ഉയര്‍ന്ന പലിശ ഒഴിവാക്കാം. വ്യക്തിഗത വായ്പയേക്കാള്‍ തിരിച്ചടവിനുള്ള സമയം വാഹന വായ്പകള്‍ക്ക് കൂടുതല്‍ ലഭിക്കുന്നതിനാല്‍ പ്രതിമാസ തിരിച്ചടവിനുള്ള തുകയും താഴ്ന്നുകിട്ടും. കൂടാതെ, വാഹന നിര്‍മാതാക്കളുമായി ചേര്‍ന്ന് ധനകാര്യ സ്ഥാപനങ്ങള്‍ മിക്കപ്പോഴും ചെറിയ ഇഎംഐയോ ഡിസ്‌കൗണ്ട് നിരക്കുകളോ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാറുണ്ട്.

സമാന വായ്പയില്‍ കുറഞ്ഞ പ്രതിമാസ തിരിച്ചടവോ താഴ്ന്ന പലിശ നിരക്കോ വാഗ്ദാനം ചെയ്യുന്ന മറ്റ് ധനകാര്യ സ്ഥാപനത്തിലോട്ട് നിലവിലെ വായ്പയെ മാറ്റിയും ഇഎംഐ ബാധ്യത കുറയ്ക്കാന്‍ സാധിക്കും.

സാഹചര്യം അനുവദിക്കുമെങ്കില്‍, മുതല്‍ തുകയിലേക്ക് മുന്‍കൂട്ടിയുള്ള ഭാഗിക തിരിച്ചടവും ഇഎംഐ ബാധ്യത ലഘൂകരിക്കാന്‍ സഹായിക്കും.

വായ്പയില്‍ സഹ-അപേക്ഷകനെ കൂടി ചേര്‍ക്കുന്നത്, ഉയര്‍ന്ന വായ്പ തുകയും മികച്ച തിരിച്ചടവ് വ്യവസ്ഥകളും ലഭിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സഹായമേകും.
 

Latest Videos
Follow Us:
Download App:
  • android
  • ios