നിങ്ങളോട് ചോദിക്കാതെ നിങ്ങളുടെ ആധാർ ഉപയോഗിക്കാനാകില്ല; ലോക്ക് ചെയ്യാനുള്ള വഴികൾ ഇതാ

വ്യക്തികൾക്ക് അവരുടെ ആധാർ നമ്പറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും അനുവദിക്കുന്ന ഒരു സംവിധാനമാണ് ആധാർ ലോക്കിംഗ്. 

How to lock and unlock your Aadhaar  check step by step guide

ധാർ കാർഡ് പലപ്പോഴും പല സ്ഥലങ്ങളിലും നൽകേണ്ടി വരും. ഇങ്ങനെ നൽകുമ്പോൾ ആധാർ കാർഡ് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടോ? അനധികൃത ഉപയോഗത്തിൽ നിന്ന് ആധാർ കാർഡ് സംരക്ഷിക്കണമെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമോ? യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനായി ഒരു പുതിയ ഫീച്ചർ നൽകുന്നുണ്ട്. നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ, അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ നിങ്ങൾക്ക് അത് ലോക്ക് ചെയ്ത് വെക്കാം. 

വ്യക്തികൾക്ക് അവരുടെ ആധാർ നമ്പറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും അനുവദിക്കുന്ന ഒരു സംവിധാനമാണ് ആധാർ ലോക്കിംഗ്. 

നിങ്ങളുടെ ആധാർ എങ്ങനെ ലോക്ക് ചെയ്യാം?

UIDAI ഔദ്യോഗിക വെബ്സൈറ്റ് (www.myaadhaar.uidai.gov.in) അല്ലെങ്കിൽ mAadhaar ആപ്പ് വഴി യുഐഡി (യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ) ലോക്ക് ചെയ്യാം. 'മൈ ആധാർ' എന്ന ഓപ്‌ഷന്  താഴെയുള്ള ആധാർ ലോക്ക് & അൺലോക്ക് സേവനങ്ങളിൽ ക്ലിക്ക് ചെയ്യുക. ഇതിൽ എങ്ങനെ ആധാർ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങൾ ഉണ്ട്. യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പർ,  മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക. ഒട്ടിപി ലഭിക്കാൻ, 1947-ലേക്ക് നിങ്ങളുടെ ആധാർ നമ്പറിന്റെ 4, 8 നമ്പറുകൾക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒട്ടിപി ലഭിച്ചു കഴിഞ്ഞാൽ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.  ഇതിനുശേഷം, നിങ്ങളുടെ ആധാർ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാൻ ആർക്കും കഴിയില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios