ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? ബാങ്കുകൾ ഈടാക്കുന്ന ഈ ചാർജുകൾ അറിയാതെ പോകരുത്

ഹോം ലോൺ എടുക്കുന്നതിന് മുൻപ് അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് ലോൺ എടുക്കുമ്പോൾ നിങ്ങൾ അടയ്‌ക്കേണ്ട ചാർജുകൾ. 

Home Loan What are the charges, what are the things to keep in mind? Know everything here

സ്വന്തമായൊരു വീട് എന്ന സ്വപ്‌നം കാണുന്നവർ പകച്ചു നിൽക്കുക അതിന്റെ ചെലവിനെ കുറിച്ച് ഓർത്തായിരിക്കും. പണമില്ലാത്തവർ ഈ സ്വപ്നം പലപ്പോഴും മാറ്റിവെക്കാറുപോലുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹോം ലോൺ ഉപകാരപ്രദമാകുന്നത്. ഒരു ഭവന വായ്പയുടെ സഹായത്തോടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും. എന്നാൽ ഹോം ലോൺ എടുക്കുന്നതിന് മുൻപ് അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് ലോൺ എടുക്കുമ്പോൾ നിങ്ങൾ അടയ്‌ക്കേണ്ട ചാർജുകൾ. അവ ഏതൊക്കെയെന്നു അറിയാം. 

അപേക്ഷാ ചാർജ്

ലോണിന് അപേക്ഷിക്കുമ്പോഴെല്ലാം ഈ ചാർജ് നൽകണം. ഇനി അപേക്ഷിച്ചിട്ട് ലോൺ കിട്ടിയില്ലെങ്കിലും ഈ തുക തിരികെ ലഭിക്കില്ല. ഈ അപേക്ഷ ചാർജ് നഷ്ടമാകാതിരിക്കാൻ നിങ്ങൾ ഏത് ബാങ്കിലാണോ വായ്പയ്ക്ക് അപേക്ഷിക്കുന്നത് ആ ബാങ്കിൽ നിന്ന് തന്നെ ലോൺ എടുക്കണമെന്ന് ഉറപ്പിക്കുകയും അപക്ഷ തള്ളിക്കളയാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുക. 

മോർട്ട്ഗേജ് ഡീഡ് ചാർജ്

ഒരു ഭവന വായ്പ തിരഞ്ഞെടുക്കുമ്പോൾ, മോർട്ട്ഗേജ് ഡീഡ് ചാർജ് ആണ് ഏറ്റവും വലുത്. ഭവനവായ്പയുടെ ശതമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത് ഈടാക്കുക. എന്നാൽ, പല ബാങ്കുകളും എൻഎഫ്ബിസികളും ഈ ചാർജ് ഒഴിവാക്കുന്നു.

നിയമപരമായ ഫീസ്

വായ്പയ്ജ്ക്കുള്ള അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ ബാങ്കുകളും എൻഎഫ്ബിസികളും വായ്പക്കാരൻ്റെ സ്വത്തും നിയമപരമായ കാര്യങ്ങളും അന്വേഷിക്കാൻ വേണ്ടി അഭിഭാഷകരെ നിയമിക്കുന്നു. ഇതിനുള്ള വക്കീൽ ഫീസ് ഉപഭോക്താവ് തന്നെ അടയ്ക്കണം. 

മുൻകൂർ പണമടയ്ക്കൽ നിരക്കുകൾ

ലോൺ കാലാവധിക്ക് മുൻപ് തന്നെ വായ്പ അടച്ചു കഴിഞ്ഞാൽ ബാങ്ക് അതിൻ്റെ ചെലവും പലിശനിരക്കിൻ്റെ നഷ്ടവും നികത്താൻ ഒരു മുൻകൂർ പേയ്‌മെൻ്റ് ചാർജോ പിഴയോ ഈടാക്കുന്നു. എല്ലാ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഈ നിരക്ക് വ്യത്യസ്തമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios