ഭവനവായ്പ എടുത്ത് കടക്കെണിയിലായോ? ദീർഘകാല തിരിച്ചടവുകൾ ഈസിയായി കൈകാര്യം ചെയ്യാൻ ചില വഴികളിതാ

കഴിഞ്ഞ ഒരു വർഷമായി റിപ്പോ നിരക്ക് കുത്തനെ കൂടിയതോടെ ഹോം ലോൺ തിരിച്ചടവ് കാലയളവ് നീണ്ടുപോകുന്നുണ്ട്. വായ്പയെടുത്ത മിക്കവരുടെയും വായ്പാകാലധി അവരുടെ വിരമിക്കൽ കാലത്തിനുമപ്പുറമാണ് 

Home Loan Ways To Manage A Longer Tenure Loan apk

സാധാരണക്കാരെ സംബന്ധിച്ച് ഭവനവായ്പാ തിരിച്ചടവ് പ്രയാസമേറിയതാണ്.  സാമ്പത്തിക ആവശ്യങ്ങളുടെ പട്ടിക നീളും തോറും ഭവനവായ്പാ തിരിച്ചടവും നീണ്ടുപോകും. കഴിഞ്ഞ ഒരു വർഷമായി റിപ്പോ നിരക്ക് വർദ്ധന കാരണവും ഹോം ലോൺ തിരിച്ചടവ് കാലയളവ് കൂടുതൽ നീണ്ടുപോകുന്നുണ്ട്. വായ്പയെടുത്ത മിക്കവരുടെയും വായ്പാകാലധി അവരുടെ വിരമിക്കൽ കാലത്തിനുമപ്പുറമാണ്. വായ്പകളുടെ ദീർഘകാല കാലയളവ് കാരണം വായ്പക്കാർ കടുത്ത സമ്മർദ്ദത്തിലുമാണ്.ലോൺ കാലയളവ് കൂടുന്നതിനനുസരിച്ച്, കാലക്രമേണ കൂടുതൽ പലിശയും നൽകേണ്ടിവരും. ഇത് ആത്യന്തികമായി വായ്പയുടെ മൊത്തം ചെലവും വർധിപ്പിക്കും.ദീർഘകാല വായ്പയുണ്ടെങ്കിൽ, അത് അടച്ച് തീർക്കുന്നത് വലിയ വെല്ലുവിളിതന്നെയാണ്. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വായ്പാ കുടിശ്ശിക വലുയ ബൂദ്ധിമുട്ടില്ലാതെ അടച്ചുതീർക്കാം.

സാമ്പത്തിക സ്ഥിതി പരിശോധിക്കുക: നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ ഓരോ മാസവും എത്ര അധിക പണം വേണമെന്നറിഞ്ഞ് വേണം ബാക്കിയുള്ള കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ വരവ് ചെലവുകൾ കണക്കിലെടുത്ത് സാമ്പത്തിക സ്ഥിതി പരിശോധിച്ചതിനു ശേഷം കാര്യങ്ങൾ ചെയ്യുക.

ALSO READ: റെക്കോർഡിട്ട് ഇന്ത്യൻ സമ്പന്നർ; ഫോർബ്‌സ് പട്ടികയിലെ ഇന്ത്യക്കാരുടെ എണ്ണം കൂടി

വായ്പാദാതാവുമായി ചർച്ചകൾ നടത്തുക: നിങ്ങൾക്ക് വായ്പ ലഭ്യമാക്കിയ ബാങ്കുമായോ, ധനകാര്യ സ്ഥാപനങ്ങളുമായോ സംസാരിച്ച് അവർക്ക് നിങ്ങളുടെ ലോൺ പുനഃക്രമീകരിക്കാനാകുമോ അല്ലെങ്കിൽ നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യാൻ കഴിയുമോ എന്ന് അന്വേഷിച്ചറിയുക.

 ഭാഗിക പേയ്മെന്റ്: വായ്പയുടെ കുടിശ്ശികയുള്ള മൊത്തം തുകയിലേക്ക് നിങ്ങൾക്ക് ഭാഗികമായി പേയ്മെന്റ് നടത്താവുന്നതാണ്.അത് കുടിശ്ശികയുള്ള മൊത്തം തുകയേക്കാൾ കുറവുമായിരിക്കും. ലോൺ കാലയളവിൽ ഏത് സമയത്തും ഇത് ചെയ്യാവുന്നതാണ്, വായ്പാഭആരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ലോണിൽ ഭാഗിക പേയ്മെന്റുകൾ നടത്തുമ്പോൾ ചില നേട്ടങ്ങളുമുണ്ട്.

ഒന്നാമതായി, കാലക്രമേണ നിങ്ങൾ നൽകുന്ന പലിശയുടെ ആകെ തുക കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കും. കാരണം, പലിശ സാധാരണയായി വായ്പയുടെ കുടിശ്ശികയുള്ള പ്രിൻസിപ്പൽ ബാലൻസിലാണ് കണക്കാക്കുന്നത്, അതിനാൽ പ്രിൻസിപ്പൽ തുക കുറയ്ക്കുന്നതിലൂടെ നിങ്ങൾക്ക് ഈടാക്കുന്ന പലിശയുടെ തുകയും കുറയ്ക്കാം.

ALSO READ: സൗജന്യ ഭക്ഷണം നൽകില്ല; ചെലവ് കുറയ്ക്കാൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഗൂഗിൾ

രണ്ടാമതായി, ഭാഗിക പേയ്മെന്റുകൾ നടത്തുന്നത് ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാൻ നിങ്ങളെ സഹായിക്കും. കുടിശ്ശികയുള്ള മൊത്തം തുക കുറയ്ക്കുന്നതിലൂടെ, നിങ്ങൾ ചെയ്യേണ്ട മൊത്തം പേയ്മെന്റുകളുടെ എണ്ണം കുറയ്ക്കാൻ കഴിയും, ഇത് ലോൺ കാലയളവ് കുറയ്ക്കുകയും വേഗത്തിൽ കടബാധ്യതകൾ തീർക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.

എന്നാൽ എല്ലാ വായ്പാദാതാക്കളും ഭാഗിക പേയ്മെന്റുകൾ അനുവദിക്കുന്നില്ല എന്നത് കൂടി ഓർക്കേണ്ടത്. ചിലർ വായ്പയുടെ നേരത്തെയുള്ള തിരിച്ചടവിന് മുൻകൂർ പേയ്മെന്റ് പിഴയോ ഫീസോ ഈടാക്കാം, കൂടാതെ, നിങ്ങൾ നടത്തുന്ന ഏതെങ്കിലും ഭാഗിക പേയ്മെന്റുകൾ ലോണിന്റെ കുടിശ്ശിക ബാലൻസിലേക്ക് കൃത്യമായി ബാധകമാണെന്ന് ഉറപ്പുവരുത്തുന്നതിനും ഭാഗിക പേയ്മെന്റുകളുമായി ബന്ധപ്പെട്ട മറഞ്ഞിരിക്കുന്ന ഫീസുകളോ ചാർജുകളോ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

നിങ്ങൾ എല്ലാ വർഷവും ലോൺ ബാലൻസിന്റെ 5% അടച്ചാൽ, നിങ്ങളുടെ 20 വർഷത്തെ ലോൺ 12 വർഷത്തിനുള്ളിൽ അടച്ചുതീർക്കാനാകും. എല്ലാ വർഷവും ഒരു അധിക ഇഎംഐ മുൻകൂർ അടച്ചാൽ വെറും 17 വർഷത്തിനുള്ളിൽ നിങ്ങളുടെ ലോൺ ക്ലോസ് ചെയ്യാം, കൂടാതെ എല്ലാ വർഷവും നിങ്ങളുടെ ഇഎംഐ 5% വർദ്ധിപ്പിക്കുകയാണെങ്കിൽ, 13 വർഷത്തിനുള്ളിൽ നിങ്ങളുടെ വായ്പാ കുടിശ്ശിക പൂർത്തിയാക്കാൻ കഴിയും.

ALSO READ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരൻ; 99 കാരനായ കേശുബ് മഹീന്ദ്രയുടെ ആസ്തി

അധിക വരുമാന സ്രോതസ്സുകൾക്കായി ശ്രമിക്കുക: നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ഒരു പാർട്ട് ടൈം ജോലി നോക്കുകയോ, ഒരു സൈഡ് ബിസിനസ്സ് ആരംഭിക്കുകയോ ചെയ്യാവുന്നതാണ്. കാരണം നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ ഈ അധിക വരുമാനം ഉപയോഗിക്കാം.

 ചെലവുകൾക്ക് മുൻഗണന നൽകുക: നിങ്ങളുടെ മാസ ചെലവുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ആവശ്‌യമുള്ളതിന് മാത്രം പ്രാധാന്യം നൽകുക. അനാവശ്യ ചെലവുകൾ വെട്ടിക്കുറച്ച് നിങ്ങളുടെ ലോൺ അടയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

അത്യാവശ്യഘട്ടത്തിൽ റിട്ടയർമെന്റ് സേവിംഗ്‌സ് ഉപയോഗിക്കുക: റിട്ടയർമെന്റ് സേവിംഗ്‌സ് ഉപയോഗിച്ച് നിങ്ങളുടെ ലോൺ അടയ്ക്കുന്നത് പരിഗണിക്കുക. എന്നാൽ ഇത് അവസാന ആശ്രയമായി മാത്രമേ ചെയ്യാവൂ. അത്യാവശ്യമല്ലെങ്കിൽ നിങ്ങളുടെ റിട്ടയർമെന്റ് സേവിംഗ്‌സുകൾ ഉപയോഗിക്കരുത്. എന്നാൽ നിങ്ങളുടെ ലോൺ കാലാവധി പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതാണെങ്കിൽ,  സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ഈ സമ്പാദ്യങ്ങൾ ഉപയോഗിക്കാം.

സാമ്പത്തിക ഉപദേശം തേടാം; നിങ്ങളുടെ ലോണിനെയും റിട്ടയർമെന്റിനെയും കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിന് ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കാവുന്നതാണ്.

ലോൺ റീഫിനാൻസ് ചെയ്യുക:  ലോൺ റീഫിനാൻസ് ചെയ്യുകവഴി , നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്ക് നേടാനും ഒപ്പം പ്രതിമാസ പേയ്മെന്റുകൾ കുറയ്ക്കാനും സഹായിച്ചേക്കാം. റീഫിനാൻസിങ് എന്നത് നിലവിലെ ലോണിന് പകരം വ്യത്യസ്തമായ നിബന്ധനകളും വ്യവസ്ഥകളുമുള്ള പുതിയ വായ്പ എടുക്കുക എന്നതാണ്. സാധാരണയായി കുറഞ്ഞ പലിശ നിരക്ക് നേടുക, പ്രതിമാസ പേയ്മെന്റുകൾ കുറയ്ക്കുക, അല്ലെങ്കിൽ ലോണിന്റെ കാലാവധി മാറ്റുക പോലുള്ള ആവശ്യക്കായാണ് റീഫിനാൻസ് ചെയ്യുന്നത്.

ALSO READ: ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

വായ്പ ഏകീകരിക്കുക: പേയ്മെന്റുകൾ നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നതിന്, നിങ്ങളുടെ കടം ഏകീകരിക്കാവുന്നതാണ്. നിങ്ങൾക്ക് ഒന്നിലധികം ലോണുകൾ ഉണ്ടെങ്കിൽ, അവ ക്ലോസ് ചെയ്യുകയും, ഒന്നിലധികം ലോണുകൾക്ക് ഇഎംഐ അടയ്ക്കുന്നതിന് പകരം ഒരു വലിയ ലോൺ മാത്രമാക്കി വായ്പ കൃത്യമായടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

 ആസ്തികളിൽ ചിലത് വിൽക്കുക: നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ രണ്ടാമത്തെ വീട് അല്ലെങ്കിൽ കാർ പോലുള്ള ആസ്തികൾ വിൽക്കുന്നത് പരിഗണിക്കുക. ഇത് നിങ്ങളുടെ പ്രതിമാസ ചെലവുകൾ കുറയ്ക്കാനും  സഹായിക്കും.

ദൈര്‍ഘ്യമേറിയ വായ്പാ കാലയളവ് നിങ്ങളെ കൂടുതല്‍ പലിശ നിരക്ക് റിസ്‌കിലേക്ക് നയിക്കും. പലിശ നിരക്കുകള്‍ കാലക്രമേണ ഉയരുകയാണഎങ്കില്‍, സ്വാഭാവികമായും നിങ്ങളുടെ പ്രതിമാസ പേയ്മെന്റും വായ്പയുടെ ആകെ ചെലവും വര്‍ദ്ധിക്കും. അതിനാല്‍, കൃത്യസമയത്ത് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് ഉചിതം.

Latest Videos
Follow Us:
Download App:
  • android
  • ios