ഹോം ഇൻഷുറൻസ് എടുക്കാൻ പ്ലാനുണ്ടോ? ഈ നഷ്ടങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല
ഹോം ഇൻഷുറൻസ് പോളിസിയിലെ കവറേജുകൾ മനസ്സിലാക്കുന്നതിനു പുറമേ, പോളിസിയിൽ ഉൾപ്പെടാത്തവ എന്തെല്ലാമെന്ന് കൂടി വ്യക്തമായി അറിഞ്ഞിരിക്കണം.
ഇന്ത്യയിൽ ഹോം ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണംവളരെ കുറവാണ്. അഞ്ച് വർഷം മുമ്പ് ഇത് 1% മാത്രമായിരുന്നു. അതേ സമയം സമീപ വർഷങ്ങളിൽ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായതോടെ, ഹോം ഇൻഷുറൻസിനെ കുറിച്ചുള്ള അവബോധം വർദ്ധിച്ചിട്ടുണ്ട്. ഹോം ഇൻഷുറൻസ് കവറേജിൽ ഭൂരിഭാഗം അപകടസാധ്യതകളും ഉൾക്കൊള്ളുന്നുണ്ടെങ്കിലും, ചിലത് ഒഴിവാക്കിയിട്ടുണ്ട്. ഹോം ഇൻഷുറൻസ് പോളിസിയിലെ കവറേജുകൾ മനസ്സിലാക്കുന്നതിനു പുറമേ, പോളിസിയിൽ ഉൾപ്പെടാത്തവ എന്തെല്ലാമെന്ന് കൂടി വ്യക്തമായി അറിഞ്ഞിരിക്കണം.
1.സ്വർണം, വിലയേറിയ കല്ലുകൾ, കൈയെഴുത്തുപ്രതികൾ, വാഹനങ്ങൾ മുതലായവയ്ക്ക് (വ്യക്തമായി ഉൾക്കൊള്ളിച്ചില്ലെങ്കിൽ) ഉണ്ടാകുന്ന ഏതൊരു നഷ്ടവും ഇൻഷുറർ പരിരക്ഷിക്കില്ല
2. അമിത ഉപയോഗം മൂലമുള്ള ഇലക്ട്രോണിക് വസ്തുക്കൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുന്നത് സാധാരണയായി കവറേജിൽ ഉൾപ്പെടില്ല .
3.വരുമാന നഷ്ടം , അനന്തര ഫലമോ പരോക്ഷമായോ ഉണ്ടാകുന്ന നഷ്ടം എന്നിവയും സാധാരണയായി പരിരക്ഷിക്കപ്പെടില്ല.
4.ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ ഉത്തരവനുസരിച്ച് ഇൻഷ്വർ ചെയ്ത വസ്തുവകകൾ കത്തിക്കുന്നതിലൂടെ ഇൻഷ്വർ ചെയ്ത വസ്തുവിന് സംഭവിക്കുന്ന നഷ്ടമോ നാശമോ അല്ലെങ്കിൽ നാശമോ പരിരക്ഷിക്കപ്പെടില്ല.
5. യുദ്ധം, അധിനിവേശം മുതലായവ മൂലമുള്ള ഏതെങ്കിലും നാശനഷ്ടങ്ങൾക്ക് സാധാരണയായി പരിരക്ഷ ലഭിക്കില്ല.
6.റേഡിയോ ആക്റ്റിവിറ്റി മൂലമുണ്ടാകുന്ന ഏതെങ്കിലും മലിനീകരണത്തിനും കവറേജില്ല.
7.സോണിക് അല്ലെങ്കിൽ സൂപ്പർസോണിക് വേഗതയിൽ സഞ്ചരിക്കുന്ന വിമാനമോ അല്ലെങ്കിൽ ബഹിരാകാശ ഉപകരണങ്ങളോ സൃഷ്ടിക്കുന്ന സമ്മർദ്ദ തരംഗങ്ങൾ മൂലമുണ്ടാകുന്ന ഏതെങ്കിലും നഷ്ടമോ കേടുപാടുകളോ പരിരക്ഷിക്കപ്പെടില്ല.
ഇവയിൽ ചിലത് വളരെ വിദൂര സാധ്യതകളാണെന്ന് തോന്നിയേക്കാം, എന്നാൽ പോളിസിയിൽ ഉൾപ്പെടാത്തവ എന്തെല്ലാമെന്ന് വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.