ഒരു ദിവസം 4 മില്യണ്‍ കോണ്ടം; ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കള്‍ തിരുവനന്തപുരത്ത്
ആഗോള കോണ്ടം നിര്‍മ്മാതാവ് മൂഡ്‌സിന്റെ കേരളത്തിലെ പങ്കാളി, പ്രതിദിനം 4 മില്യണ്‍ ഗര്‍ഭ നിരോധന ഉറകള്‍; ലോകത്തില്‍ ഇങ്ങനൊരു ഫാക്ടറി തിരുവനന്തപുരത്തല്ലാതെ മറ്റെങ്ങുമില്ല,
തിരുവനന്തപുരം: പ്രതിദിനം 4 മില്യണ്‍ കോണ്ടം നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഫാക്ടറി തിരുവന്തപുരത്താണ് എന്നുള്ളത് ഇന്ന് പലർക്കും അജ്ഞാതമായിട്ടുള്ള അറിവാണ്. ആഗോള കോണ്ടം നിര്‍മ്മാതാവ് മൂഡ്‌സിന്റെ കേരളത്തിലെ പങ്കാളിയായഎച്ച് എൽ എൽ ആണ് ഈ ഭീമൻ.
ദേശീയ കുടുംബാസൂത്രണ പദ്ധതിയായ 'ചെറിയ കുടുംബം സന്തുഷ്ട കുടുംബ'ത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രൂപം നൽകിയത് 1950 കളിലായിരുന്നു. ഗർഭ നിരോധന ഉറകൾക്ക് അഥവാ കോണ്ടത്തിന് പ്രചാരമേറുന്നത് ഇതിന്റെ ഭാഗമായാണ്. ഇതോടെ പ്രകൃതിദത്ത റബ്ബർ ലാറ്റക്സ് കോണ്ടം നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് എച്ച് എൽ എൽ പ്രവർത്തനം തുടങ്ങുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് എന്ന സ്ഥാപനം 1966 മാർച്ച് 1 നായിരുന്നു പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇങ്ങോട്ടുള്ള അഞ്ചര പതിറ്റാണ്ട് എച്ച് എൽ എൽ പടർന്നു പന്തലിച്ചു.
ഗർഭ നിരോധന മേഖലയിലെ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ലോകത്തിലെ ഒരേ ഒരു സ്ഥാപനമാണ് ഇന്ന് എച്ച് എൽ എൽ. രണ്ട് ബില്യൺ ഗർഭനിരോധന ഉറകളാണ് പ്രതിവർഷം എച്ച് എൽ എൽ ഇന്ന് നിർമിക്കുന്നത്. ആഗോള കോണ്ടം ഉൽപ്പാദനത്തിന്റെ തന്നെ 10 ശതമാനം വിപണി വിഹിതമാണ് എച്ച് എൽ എല്ലിനുള്ളത്. ലോകത്തെ കോണ്ടം ഉൽപ്പാദക കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ന് എച്ച് എൽ എല്ലാണ്. മൂഡ്സ് എന്ന വാണിജ്യ ഉൽപ്പന്ന ബ്രാന്റിന് പുറമെ 72 ഓളം ആരോഗ്യ പരിരക്ഷാ ബ്രാൻഡുകളും എച്ച് എൽ എൽ വിപണിയിലിറക്കുന്നുണ്ട്.
ആരംഭത്തിൽ, ഗർഭ നിരോധന ഉറകൾ ഉൽപ്പാദിപ്പിച്ച് തുടങ്ങിയ എച്ച് എൽ എൽ ആരോഗ്യ സംരക്ഷണ രംഗത്ത് വിവിധ തരം ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് മുന്നോട്ട് പോയത് വളർച്ചയ്ക്ക് കാരണമായി. സ്ത്രീകൾക്ക് വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ, മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ, ബ്ലഡ് കളക്ഷൻ ബാഗുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് എച്ച് എൽ എൽ കടന്നത് 1980 - 90 കാലഘട്ടത്തിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോണ്ടം ഉത്പാദകരായി മാറിയിരിക്കുകയാണ് ഇന്ന് എച്ച് എൽ എൽ