വനിതകൾക്ക് മാത്രമുള്ള പേഴ്‌സണൽ ലോൺ, വമ്പൻ ഓഫറുമായി ഈ ബാങ്ക്; പലിശ, കാലാവധി എന്നിവ അറിയാം

സ്ത്രീകൾക്കായി പ്രത്യേക ഓഫർ നൽകിയിരിക്കുകയാണ് രാജ്യത്തെ ഈ മുൻനിര ബാങ്ക്. എന്താണ് ഈ വായ്പയുടെ പ്രത്യേകത എന്നറിയാം

HDFC Bank Personal Loan for Women: Know the fees, interest rates, and charges

സാമ്പത്തിക ആവശ്യങ്ങൾ അപ്രതീക്ഷിതമായി ഉണ്ടാകുമ്പോൾ ആദ്യം പരിഗണിക്കുന്നത് വായ്പ എടുക്കുക എന്നതായിരിക്കും. എന്നാൽ വായ്‌പ ലഭിക്കുക എന്നുള്ളത് എളുപ്പമല്ല. എന്നാൽ ഇപ്പോഴിതാ സ്ത്രീകൾക്കായി പ്രത്യേക ഓഫർ നൽകിയിരിക്കുകയാണ് രാജ്യത്തെ മുൻനിര ബാങ്കുകളിൽ ഒന്നായ എച്ച്ഡിഎഫ്സി ബാങ്ക്. 10.85% മുതൽ പലിശ നിരക്കിൽ ആണ് വായ്പ അനുവദിക്കുന്നത്. എന്താണ് ഈ വായ്പയുടെ പ്രത്യേകതകൾ എന്നറിയാം

വായ്പ തുക: 

എച്ച്ഡിഎഫ്സി ബാങ്ക് സ്ത്രീകൾക്കായി 50,000 രൂപ മുതൽ  40,00,000 രൂപ വരെ വായ്പ നൽകുന്നു. 

കാലാവധി:

വായ്പ തുകയും സാമ്പത്തിക ആവശ്യങ്ങളും കണക്കിലെടുത്ത് കാലാവധി തെരഞ്ഞെടുക്കാം.  3 മാസം മുതൽ 72 മാസം വരെയുള്ള കാലാവധികളിൽ ലോൺ തുക തിരിച്ചടയ്ക്കാൻ 

രേഖകൾ 

വലിയ പേപ്പർ വർക്കുകൾ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ലോൺ അനുവദിക്കുന്ന രീതിയിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സ്ത്രീകൾക്ക് വേണ്ടിയുള്ള വായ്പ തയ്യാറാക്കിയിരിക്കുന്നത് 

ഓൺലൈൻ സേവനം:

സ്ത്രീകൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ വ്യക്തിഗത വായ്പയ്ക്കായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 

വായ്പകൾ ലഭിക്കുന്നതിനുള്ള യോഗ്യതകൾ 

പ്രായം: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഈ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായം 21-നും 60-നും ഇടയിൽ ആണ്. 

വരുമാനം: വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക്  പ്രതിമാസ ശമ്പളം  25,000  രൂപ ഉണ്ടായിരിക്കണം. ചില കേസുകളിൽ ബാങ്ക് ഇത്  50,000  വരെ വേണമെന്ന് ആവശ്യപ്പെടാറുണ്ട്. 

തൊഴിൽ: സർക്കാർ ജോലിക്കാരോ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആയിരിക്കണം. അതായത് കൃത്യമായ വരുമാനം ഉണ്ടാകണം 

പ്രവൃത്തി പരിചയം: ഈ വായ്പയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർക്ക് അവരുടെ ജോലിയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് ഒരു വർഷമെങ്കിലും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണം.

ക്രെഡിറ്റ് സ്കോർ: മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ അത് വായ്പ നേടാൻ സഹായിക്കും, 750-ന് മുകളിൽ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വായ്പ ലഭിക്കുന്നതാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios