പലിശ നിരക്ക് കൂട്ടി എച്ച്ഡിഎഫ്‌സി; ഇനി നിക്ഷേപങ്ങൾക്ക് നേടാം ഉയർന്ന വരുമാനം
റിസ്കെടുക്കാതെ നേടാം ഉയർന്ന വരുമാനം. നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ, ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു ഉയർന്ന പലിശ.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വായ്പാദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കുളള പലിശ നിരക്ക് ഉയർത്തി. പ്രത്യേക കാലയളവിലുള്ള രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള കാറ്റഗറിയിൽ 3 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് നിരക്കുവർധന. മുതിർന്ന പൗരൻമാർക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം വരെ പലിശ നൽകും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് പലിശ വർധിപ്പിച്ചിരിക്കുന്നത്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2023 ഫെബ്രുവരി 21 മുതൽ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.
പുതുക്കിയ പലിശനിരക്കുകൾ അറിയാം
ഒരാഴ്ച മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 30 ദിവസം മുത് 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നൽകും. 46 ദിവസം മുതൽ ആറ് മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ലഭിക്കും.
ALSO READ: 'ഫ്ലൈറ്റ്. ബസ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ ഇനി പൈസ നഷ്ടമാകില്ല'; പുതിയ സേവനവുമായി പേടിഎം
ആറ് മാസം മുതൽ 9 മാസത്തേക്ക് ഒരു ദിവസംകുറവ് കാലാവധിയുളള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശ ലഭിക്കും. 9 മാസം മുതൽ 1 വർഷത്തേക്കാൾ ഒരു ദിവസം കുറവ് കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
18 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ ലഭിക്കും
9 മാസവും ഒരുദിവസവും മുതൽ ഒരുവർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.60 ശതമാനവും, 15 മാസം മുതൽ 18 മാസത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.10 ശതമാനവും പലിശ ലഭിക്കും.
ALSO READ: ഏതൊക്കെ രാജ്യക്കാർക്ക് ഇന്ത്യയിലെത്തുമ്പോൾ യുപിഐ ഉപയോഗിക്കാം? ലിസ്റ്റ് ഇതാ
മുതിർന്ന പൗരൻമാർക്കുള്ള നേട്ടങ്ങൾ
പുതുക്കിയ നിരക്കുകൾ പ്രകാരം മുതിർന്ന പൗരൻമാർക്കുള്ള നിക്ഷപ സ്‌കീമുകളിൽ 3.50 ശതമാനം മുതൽ 7.75 ശതമാനം വരെയാണ് പലിശ നിരക്ക് ലഭിക്കുന്നത്. 7മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനമാണ് പലിശ. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.00 ശതമാനവും, 9 മാസവും ഒരുദിവസം മുതൽ 1 വർഷത്തിൽ താഴെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 6.50 ശതമാനവും പലിശ ലഭിക്കും. . 15 മാസം മുതൽ 18 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.60 ശതമാനവും പലിശ നൽകും. 2023 ജനുവരിയിലും എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തിയിരുന്നു.
ALSO READ: ആധാർ ലോക്ക് ചെയ്ത് സംരക്ഷിക്കാം; ദുരുപയോഗം തടയാൻ ഈസി സ്റ്റെപ്സ്