സീനിയർ സിറ്റിസൺ ആണോ? നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നല്കാൻ ഈ ബാങ്ക്

ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ. മുതിർന്ന പൗരന്മാർക്ക് അധിക വരുമാനം നല്കാൻ ഈ ബാങ്ക്. പലിശ നിരക്കുകളുടെ വിഷാദമഷങ്ങൾ അറിയാം 

HDFC Bank has extended its special fixed deposit scheme for senior citizens

മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി നീട്ടി എച്ച്‌ഡിഎഫ്‌സി ബാങ്ക്. സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പ ദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നൽകുന്ന ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതി  2020 മെയ് 18 മുതൽ ആരംഭിച്ചിരുന്നു. കോവിഡ്-19 മഹാമാരി പടർന്നു പിടിച്ചതോടുകൂടി പദ്ധതി നീട്ടുകയായിരുന്നു.  2022 സെപ്റ്റംബർ 30 വരെയായിരുന്നു നിക്ഷേപിക്കാനുള്ള അവസരം നൽകിയിരുന്നത്. എന്നാൽ പലിശ നിരക്കുകൾ ഉയർന്നതോടു കൂടി ഇത് വീണ്ടും നീട്ടുകയായിരുന്നു.  2023 മാർച്ച് 31  വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 

Read Also: 'ആപ്പിളിൽ' കയറണോ? ഈ നാല് സ്വഭാവഗുണം ഉണ്ടാകണമെന്ന് ടിം കുക്ക്

അഞ്ച് കോടിയിൽ താഴെയുള്ള ഫിക്സഡ് ഡെപോസിറ്റിന് മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 5 വർഷം മുതൽ 10  വർഷം വരെയാണ് ഈ പദ്ധതിക്ക് കീഴിൽ നിക്ഷേപിക്കേണ്ടത്. അതേസമയം ഈ ഓഫർ പ്രവാസി ഇന്ത്യക്കാർക്ക് ബാധകമല്ല."

അഞ്ച് വർഷം  മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സാദാരണ പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം പലിശ നിരക്ക് ലഭിക്കും.  75 ബി‌പി‌എസ് ഉയർന്ന നിരക്കാണ് ഇത്. അതേസമയം കാലാവധിക്ക് മുൻപ് അകാല പിൻവലിക്കൽ നടത്തിയാൽ പിഴ നൽകേണ്ടി വരും. 

Read Also: രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനിയാകും; സീയും സോണിയും ഒന്നിക്കുന്നതിന് അനുമതി

ധനനയ യോഗത്തിന് ശേഷം ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയിരുന്നു. റിപ്പോ 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.9 ശതമാനമാക്കി. ഇതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് എച്ച്‌ഡിഎഫ്‌സി ബാങ്കിന് പുറമേ, ഐഡിബിഐ ബാങ്കും എസ്‌ബിഐയും മുതിർന്ന പൗരന്മാർക്ക് നൽകുന്ന പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റുകളുടെ കാലാവധി നീട്ടിയിരുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios