ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഈ സമയങ്ങളിൽ പ്രവർത്തിക്കില്ല; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഈ ബാങ്ക്
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് പ്രീപെയ്ഡ് കാർഡ് ഇടപാടുകൾ അപ്‌ഗ്രേഡ് വിൻഡോയിൽ താൽക്കാലികമായി ലഭ്യമാകില്ല
മുംബൈ: ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, അതിന്റെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് പ്രീപെയ്ഡ് കാർഡ് ഇടപാടുകൾ അപ്‌ഗ്രേഡ് വിൻഡോയിൽ താൽക്കാലികമായി ലഭ്യമാകില്ലെന്ന് അറിയിച്ചു. ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ഇമെയിൽ, എസ്എംഎസ് വഴി ബാങ്ക് നൽകിയിട്ടുണ്ട്.
ജൂൺ 4 ന് 12:30 AM മുതൽ 2:30 AM വരെയും ജൂൺ 6 ന് 12:30 AM - 2:30 AM വരെയും ലഭ്യമാകില്ല എന്നാണ് ബാങ്ക് അറിയിച്ചത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് സേവനങ്ങൾക്കായുള്ള സിസ്റ്റം പുതുക്കുന്നത് ഈ ദിവസങ്ങളിൽ നടക്കുന്ന കാരണത്താലാണ് ഇതെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
എച്ച്‌ഡിഎഫ്‌സി ബാങ്ക് റുപേ കാർഡുകൾ പ്രവർത്തിക്കുമോ?
എച്ച്‌ഡിഎഫ്‌സി ബാങ്ക് റുപേ കാർഡുകൾ ഈ സമയങ്ങളിൽ, മറ്റ് പേയ്‌മെൻ്റ് ഗേറ്റ്‌വേകളിൽ പോലും ഓൺലൈൻ ഇടപാടുകൾക്ക് പ്രവർത്തിക്കില്ല.
യുപിഐ ഇടപാടുകളിൽ ചെറിയ തുകയുടെ ഇടപാടുകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇനി അലേർട്ട് സന്ദേശങ്ങൾ നൽകില്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് നൽകിയ സന്ദേശം അനുസരിച്ച് ജൂൺ 25 മുതൽ കുറഞ്ഞ മൂല്യമുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട എസ്എംഎസ് അയയ്‌ക്കില്ല. അതേസമയം, പണം സ്വീകരിക്കുന്നതിനും അയയ്‌ക്കുന്നതിനും അലേർട്ട് പരിധി വ്യത്യസ്തമാണ്. ബാങ്ക് അയച്ച വിവരം അനുസരിച്ച്, 100 രൂപയിൽ താഴെ അക്കൗണ്ടുകളിൽ നിന്നും പോകുകയാണെങ്കിൽ ഇനി എസ്എംഎസ് അലർട്ട് ലഭിക്കില്ല. അതേപോലെ, 500 രൂപ വരെ അക്കൗണ്ടിലേക്ക് എത്തുകയാണെങ്കിലും ക്രെഡിറ്റിന് അലേർട്ടുകൾ ലഭിക്കില്ല.