ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടോ? പിഴയും അധിക ഫീസും ഒഴിവാക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളതുകൊണ്ട് നേട്ടങ്ങൾ ഉണ്ടെങ്കിലും അതിന് അതിൻ്റേതായ വെല്ലുവിളികളും ഉണ്ട്. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ;

Having Multiple Bank Accounts Things You Should Keep In Mind

ബാങ്ക് ഇടപാടുകൾ നടത്താത്തവർ ചുരുക്കമായിരിക്കും. ഇന്ന് ഭൂരിഭാഗം പേർക്കും ബാങ്ക് അകൗണ്ടുകൾ ഉണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ഇടപാടുകൾ ഇപ്പോൾ ബാങ്ക് മുഖേനയാണ് നടക്കുന്നത്. വീട്ടിലിരുന്ന് അക്കൗണ്ടുകൾ തുറക്കുന്നത് മുതൽ എവിടെയിരുന്നും തടസ്സങ്ങളില്ലാതെ പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യം വരെ ഇന്നുണ്ട്.  ഓൺലൈൻ വഴി വീഡിയോ കെവൈസി വന്നതോടെ വീട്ടിലിരുന്ന് അക്കൗണ്ടുകൾ തുറക്കാൻ സാധിച്ചത് ഒന്നിലധികം സേവിംഗ്‌സ്  അക്കൗണ്ടുകൾ എടുക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളതുകൊണ്ട് നേട്ടങ്ങൾ ഉണ്ടെങ്കിലും അതിന് അതിൻ്റേതായ വെല്ലുവിളികളും ഉണ്ട്. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ;

ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ പ്രധാന കാര്യങ്ങളിൽ ഒന്നാണ് മിനിമം ബാലൻസ് നിലനിർത്തുക എന്നത്. മിക്ക ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിർബന്ധമാക്കുന്നു, ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ബാങ്ക് പിഴ ചുമത്തുന്നതിലേക്ക് നയിച്ചേക്കാം. ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ, ഓരോ അക്കൗണ്ടിലും സൂക്ഷിച്ചിരിക്കുന്ന ബാലൻസ് ട്രാക്ക് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല, ഇത് പിഴ ഈടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

കൂടാതെ, ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ, ഓൺലൈൻ തട്ടിപ്പുകളും വര്ധിച്ചിട്ടുണ്ട്. നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് അപകടം പിടിച്ച കാര്യമാണ്. അതിനാൽ, കൂടുതൽ ജാഗ്രത പാലിക്കുകയും കർശനമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ALSO READ: ഇൻസ്റ്റന്റ് മിക്‌സാണോ ഉപയോഗിക്കുന്നത്? ഇഡ്‌ലിക്കും, ദോശയ്ക്കും വില കൂടും

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ബാങ്ക് അക്കൗണ്ടുകളുടെ നിഷ്‌ക്രിയത്വമാണ്. ഒന്നിലധികം അക്കൗണ്ടുകൾ കയ്യിൽ ഉള്ളതിനാൽ, ചില അക്കൗണ്ടുകൾ ഇടയ്ക്കിടെ ഉപയോഗിക്കാതിരിക്കാൻ സാധ്യതയുണ്ട്. ദീർഘകാലത്തേക്ക് പ്രവർത്തനരഹിതമായി തുടരുന്ന അക്കൗണ്ടുകൾ ബാങ്കുകൾ നിർജ്ജീവമാക്കിയേക്കാം. അത്തരം അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുന്നതിന് അധിക ഫീസും ബാങ്ക് ഈടാക്കിയേക്കാം. ഇത് ഒഴിവാക്കാൻ, എല്ലാ അക്കൗണ്ടുകളിൽ നിന്നും കൃത്യമായ ഇടവേളകളിൽ ചെറിയ ഇടപാടുകൾ നടത്തുന്നത് ഉചിതമാണ്, 

മറ്റൊരു കാര്യം, ചില ബാങ്കിംഗ് സേവനങ്ങൾ സൗജന്യമായി നൽകുമ്പോൾ, ചില സേവനങ്ങൾക്ക് അധിക ഫീസ് ഈടാക്കാം. അത്തരം ചാർജുകളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ട്, കാരണം അവ ചെറുതായിരിക്കാം, പക്ഷേ ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കും. 

രണ്ടോ മൂന്നോ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനാകുമെങ്കിലും, ഒരു വലിയ സംഖ്യ കൈകാര്യം ചെയ്യുന്നത് ചില വ്യക്തികൾക്ക് വെല്ലുവിളിയായേക്കാം. അതുകൊണ്ടുതന്നെ അക്കൗണ്ടുകളുടെ എണ്ണം തീരുമാനിക്കുന്നതിന് മുമ്പ് വ്യക്തിഗത സാമ്പത്തിക ആവശ്യകതകൾ വിലയിരുത്തുന്നത് നിർണായകമാണ്.

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ, ബാങ്കിംഗ് ആപ്പുകളും ഓൺലൈൻ ടൂളുകളും ഉപയോഗിച്ച് ബാലൻസ് പതിവായി ട്രാക്ക് ചെയ്യുന്നത് നല്ലതാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios