Asianet News MalayalamAsianet News Malayalam

ഡെലിവറി ഏജന്റുമാർക്ക് ആശ്വാസം, സിഇഒയുടെ പോസ്റ്റ് ക്ലിക്ക് ആയി, ഒടുവിൽ മാൾ ഉടമ പ്രതികരിച്ചു

പോസ്റ്റ് വൈറലായതോടെ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിൻ്റെ വീഡിയോയോട് ഗുരുഗ്രാം ആംബിയൻസ് മാൾ ഉടമ പ്രതികരിച്ചു

Gurugram mall owner reacts to Zomato CEO Deepinder Goyal's video, agreed to...
Author
First Published Oct 8, 2024, 7:48 PM IST | Last Updated Oct 8, 2024, 7:54 PM IST

ൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോയുടെ സിഇഒ ദീപീന്ദർ ഗോയലിൻ്റെ വീഡിയോയോട് പ്രതികരിച്ച് ഗുരുഗ്രാം മാൾ ഉടമ. കഴിഞ്ഞ ദിവസം സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ഭാര്യ ഗ്രേഷ്യ മുനോസിനൊപ്പം ഡെലിവറി ഏജൻ്റായി ജോലി ചെയ്തിരുന്നു. ഗുരുഗ്രാം മാളിൽ എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ മാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും പിൻവാതിലിൽ കൂടി കയറാൻ ആവശ്യപ്പെട്ടെന്നും സൊമാറ്റോ സിഇഒ സോഷ്യൽ മീഡിയയിൽ അനുഭവ കുറിപ്പ് പങ്കുവെച്ചിരുന്നു. 

ലിഫ്റ്റ് അല്ലെങ്കിൽ എക്‌സലേറ്റർ ഉപയോഗിക്കേണ്ട എന്നും സ്റ്റെപ് വഴി മറ്റൊരു വാതിൽ വഴി കയറണമെന്ന് പറഞ്ഞതായി സോമറ്റോ സിഇഒ പറഞ്ഞു. ഇതിന്റെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടും ഉണ്ട്. ഇതോടെ വലിയ പിന്തുണയായണ് സോഷ്യൽ മീഡിയയിൽ ഡെലിവറി ജീവനക്കാർക്ക് ഉണ്ടായത്. നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്. ഡെലിവറി ജീവനക്കാരും മനുഷ്യരാണ്, അല്പം പരിഗണന നൽകൂ എന്നുള്ള കമന്റുകളാണ് സോമറ്റോ സിഇഒ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്നത്. ഡെലിവറി ജീവനക്കാർക്ക് മാന്യമായി ജോലി ചെയ്യാൻ ആവശ്യമായ സഹായങ്ങൾ എത്രയും വേഗം ഒരുക്കണമെന്നാണ് ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിനോട് നെറ്റിസൺസ് പ്രതികരിച്ചു. ഡെലിവറി പങ്കാളികളോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം അനുദിനം വർധിച്ചുവരികയാണ് എന്നും നേരിട്ട് പോയി ഇത് മനസിലാക്കാൻ ശ്രമിച്ചത് മികച്ച കാര്യമാണെന്നും ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കമന്റ് ചെയ്തു. ഞാൻ സൊമാറ്റോയുടെ മുൻ ഡെലിവറി പങ്കാളിയാണ്, ഇത് ഒരുപാട് അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾ  ഉടൻ പരിഹരിക്കപ്പെടുമെന്നും നിരവധി ഡെലിവറി പങ്കാളികൾക്ക് ആശ്വാസം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്ന് മറ്റൊരു ഉപയോക്താവ് എഴുതി. 

പോസ്റ്റ് വൈറലായതോടെ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിൻ്റെ വീഡിയോയോട് ഗുരുഗ്രാം ആംബിയൻസ് മാൾ ഉടമ പ്രതികരിച്ചു. തൻ്റെ വീഡിയോയോട് മാൾ അധികൃതർ പ്രതികരിച്ചതായും ഡെലിവറി ഏജൻ്റുമാരുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തതായും സോമാറ്റോ സിഇഒ ട്വീറ്റ് ചെയ്തു. റസ്റ്റോറൻ്റിൽ നിന്ന് ഈ പിക്കപ്പ് പോയിൻ്റുകളിലേക്ക് ഭക്ഷണം കൈമാറാൻ മാളിനുള്ളിൽ ജോലിക്കാരെ നിയമിക്കൻ സോമറ്റോയെ അനുവദിക്കുമെന്ന് മാൾ ഉടമ സമ്മതിച്ചതായി സോമാറ്റോ സിഇഒ വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios