ജിഎസ്ടി വര്‍ധന: തീരുമാനം കേരളാ ധനമന്ത്രിയും ഉൾപ്പെട്ട ഉപസമിതിയുടേതെന്ന് കേന്ദ്രം പാര്‍ലമെന്റിൽ

കേരളത്തിലെയും പശ്ചിമബംഗാളിലെയും ധനമന്ത്രിമാര്‍ സമിതിയിലുണ്ടായിരുന്നു. സമവായത്തിലൂടെയാണ് ജിഎസ്ടി നിരക്കു മാറ്റം സമിതി അംഗീകരിച്ചതെന്നും പങ്കജ് ചൗധരി വ്യക്തമാക്കി.

GST Slab hike  decision was taken by the sub committee which includes Finance Minister of Kerala and bengal

ദില്ലി : ജിഎസ്ടി സ്ലാബുകളിലെ മാറ്റം നിശ്ചയിച്ചത് കേരളത്തിലെ ധനമന്ത്രി കെഎൻ ബാലഗോപാൽ ഉൾപ്പെട്ട ഉപസമിതിയെന്ന് ആവ‍ര്‍ത്തിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമബംഗാളിലെ ധനമന്ത്രിയും സമിതിയിലുണ്ടായിരുന്നു. സമവായത്തിലൂടെയാണ് ജിഎസ്ടി നിരക്കു മാറ്റം സമിതി അംഗീകരിച്ചതെന്നും പങ്കജ് ചൗധരി വ്യക്തമാക്കി.

ജിഎസ്ടി നിരക്കു വർധന പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോഴാണ് കേന്ദ്രമന്ത്രി രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ബഹളം കാരണം ലോക്സഭ രണ്ടു മണിവരെ നിറുത്തി വച്ചു. രാജ്യസഭിലും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. മുദ്രാവാക്യം മുഴക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന മുന്നറിയിപ്പ് ഉപാദ്ധ്യക്ഷൻ ഹരിവംശ് നൽകി. 

'കടമെടുപ്പ് പരിധിയിൽ നിയന്ത്രണം കൊണ്ടുവരരുത്'; കേന്ദ്രത്തിന് കത്തയച്ച് കേരളം

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിയന്ത്രണം കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. കിഫ്ബി വായ്പകളും പെൻഷൻ കമ്പനി വായ്പകളും പൊതുകടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന് സിഎജി ആവർത്തിച്ചതോടെയാണ്  സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. വായ്പയെടുക്കാനുള്ള അവകാശത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭരണഘടനാ തത്വങ്ങളെ ഹനിക്കുന്നതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കത്തിൽ കുറിച്ചു. ഈ മാസം 22ന് ആണ് കത്തയച്ചത്.

സർക്കാർ ഗ്യാരണ്ടി നൽകുന്ന കിഫ്ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ വായ്പകളെ പൊതുകടത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകില്ല. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ ധനകാര്യത്തിലേക്ക് കടന്നുകയറാനാകില്ലെന്നും കത്തിലുണ്ട്. കേന്ദ്ര ഗ്രാൻഡും, ജിഎസ്‍‍ടി നഷ്ടപരിഹാരവും കൂടി ഇല്ലാതാകുന്നതോടെ സംസ്ഥാനം ഞെരുക്കത്തിലാകുമെന്നും അതുകൊണ്ട് തന്നെ വായ്പാ പരിധി കുറയ്ക്കുന്നത് അനുവദിക്കാനാകില്ലെന്നുമാണ് കേരളത്തിന്റെ നിലപാട്. സിഎജിക്ക് ഓഡിറ്റിംഗിനുള്ള അധികാരം മാത്രമേയുള്ളൂ എന്നും ധനമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios