ദിവസം 50 രൂപ നീക്കിവെച്ച് 35 ലക്ഷം നേടാം; സുരക്ഷിതമായ കേന്ദ്രസർക്കാർ പദ്ധതി

കുറഞ്ഞ മാസ അടവിലൂടെ മികച്ച വരുമാനവും നൽകുന്നൊരു നിക്ഷേപപദ്ധതി.  കേന്ദ്രസർക്കാർ പദ്ധതികളായതിനാൽ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട. 

Gram Suraksha Yojana post office scheme apk

രാജ്യത്ത് ഗ്രാമീണമേഖലയിലുള്ളവർക്കുള്ള പ്രധാന സാമ്പത്തിക സ്രോതസ്സാണ് ഇന്ത്യാ പോസ്റ്റ്. സമൂഹത്തിലെ  സാധാരണക്കാർക്ക് അനുയോജ്യമായ നിരവധി നിക്ഷേപപദ്ധതികൾ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. കേന്ദ്രസർക്കാർ പദ്ധതികളായതിനാൽ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട. കുറഞ്ഞ മാസ അടവിലൂടെ മികച്ച വരുമാനവും നൽകുന്നൊരു നിക്ഷേപപദ്ധതിയാണ് ഗ്രാം സുരക്ഷ യോജന. സമ്പാദ്യത്തൊടൊപ്പം ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പുവരുത്തുന്ന നിക്ഷേപപദ്ധതിയാണിത്. ഗ്രാം സുരക്ഷാ യോജനയെക്കുറിച്ച് കൂടുതലായി അറിയാം.

പദ്ധതിയുടെ സവിശേഷതകൾ
 
1. ഗ്രാം സുരക്ഷ സ്‌കീമിൽ അംഗമായാൽ ജീവിതകാലം മുഴുവൻ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയാണിത്. പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 19 വയസ്സാണ്. 55 വയസ്സുവരെ പദ്ധതിയിൽ അംഗമാകാം. പോളിസിയുടെ കുറഞ്ഞ സം അഷ്വേർഡ് തുക 10000 രൂപയാണ്. 10 ലക്ഷം രൂപയാണ് പരമാവധി സംഅഷ്വേർഡ് തുക.

ALSO READ: ലോകത്തിലെ ആദ്യ 10 സമ്പന്നരിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ; ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി


2. നാല് വർഷം പൂർത്തിയായാൽ ഗ്രാം സുരക്ഷാ യോജനയിൽ നിന്ന് വായ്പ ലഭിക്കും. പോളിസി ഉടമയ്ക്ക് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാം. നേരത്തെ സറണ്ടർ ചെയ്താൽ ആനുകൂല്യങ്ങൾ ലഭിക്കില്ല. അഞ്ച് വർഷത്തിന് മുൻപ് പദ്ധതി അവസാനിപ്പിച്ചാൽ ബോണസ് ലഭിക്കില്ല.

3. 55 വയസ്, 58 വയസ്, 60 വയസ് എന്നിങ്ങനെയാണ് പ്രീമിയം അടവ് കാലാവധി. മാസത്തിലോ, മൂന്ന് മാസത്തിലൊരിക്കലോ, അർധ വർഷത്തിലോ, വർഷത്തിലോ പ്രീമിയം അടയ്ക്കാവുന്നതാണ്. പോളിസി ഹോൾഡർമാർക്ക് അവരുടെ പോളിസി 59 വയസ്സ് വരെ എൻഡോവ്മെന്റ് അഷ്വറൻസ് പോളിസിയായി മാറ്റാം. ഗ്രാം സുരക്ഷാ യോജനയിൽ അവസാനമായി 1,000 രൂപയ്ക്ക് വർഷത്തിൽ 60 രൂപയാണ് ബോണസ് അനുവദിച്ചത്.

ALSO READ: നിക്ഷേപകർക്ക് സന്തോഷവാർത്ത! ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഇനിയും ഉയർന്നേക്കുമെന്ന സൂചന നൽകി ആർബിഐ

50 രൂപ മാറ്റി വെച്ചാൽ  35 ലക്ഷം നേടാം

ഗ്രാമ സുരക്ഷാ യോജന പദ്ധതിക്ക് കീഴിൽ പോളിസി ഉടമകൾ പ്രതിദിനം  50 രൂപ നീക്കിവെച്ചാൽ  35 ലക്ഷം രൂപ വരെ നേടാനാകും. അതായത് പോളിസിയിൽ ഓരോ മാസവും 1,515 രൂപ നിക്ഷേപിക്കുന്നതിലൂടെ, പോളിസി കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് 34.60 ലക്ഷം രൂപ റിട്ടേൺ ലഭിക്കും. 55 വയസ്സുവരെ നിക്ഷേപിക്കുന്നവർക്ക്  31,60,000 രൂപയും 58 വർഷത്തെ കാലാവധിക്ക് 33,40,000 രൂപയും 60 വയസ്സുവരെ നിക്ഷേപിക്കുന്നവർക്ക് 34.60 ലക്ഷം രൂപയുമാണ് മെച്യുരിറ്റി ആനുകൂല്യമായി തിരികെ ലഭിക്കുക. ഗ്രാമീണ ഇന്ത്യക്കാർക്കായി പോസ്റ്റ് ഓഫീസ് ആരംഭിച്ചൊരു പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജന. റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസിന് കീഴിൽ  നടപ്പിലാക്കുന്ന  പദ്ധതിയാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios