ഇപിഎഫ്ഒ വരിക്കാർക്ക് സന്തോഷ വാർത്ത: ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

യുഎഎൻ സജീവമാക്കുന്നതിനും അവരുടെ ആധാർ അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുമുള്ള സമയപരിധി നീട്ടി

Good News For EPFO Subscribers: Deadline For UAN Activation & Aadhaar Linking Extended To Jan 15

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ വരിക്കാർക്ക് അവരുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) സജീവമാക്കുന്നതിനും അവരുടെ ആധാർ അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുമുള്ള സമയപരിധി നീട്ടി. ജനുവരി 15 ആണ് പുതിയ സമയപരിധി. എംപ്ലോയ്‌മെൻ്റ് ലിങ്ക്ഡ് ഇൻസെൻ്റീവ് (ഇഎൽഐ) സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജീവനക്കാർക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുമുണ്ട്. 

നവംബർ 30 വരെയായിരുന്നു മുൻപത്തെ സമയപരിധി. എന്നാൽ ഇത് പിന്നീട് ഡിസംബർ 15  വരെ നീട്ടുകയായിരുന്നു. ഇപ്പോൾ ഇത് വീണ്ടും ജനുവരി 15 വരെ നേടിയിരിക്കുകയാണ്. 2024 ജൂലൈയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇഎൽഐ പദ്ധതി ജീവനക്കാർക്ക് സാമ്പത്തിക സഹായം നൽകാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. 

ഇപിഎഫ്ഒ പുറത്തിറക്കിയ സർക്കുലറിൽ, എല്ലാ പുതിയ വരിക്കാരും, പ്രത്യേകിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ ചേർന്നവർ, യുഎഎൻ ആക്ടിവേഷനും ആധാർ ലിങ്കിങ്ങും ഉടനടി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് തൊഴിലുടമകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

യുഎഎൻ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിൻ്റെ പ്രയോജനങ്ങൾ നിരവധിയാണ്. ഇപിഎഫ്ഒ അംഗങ്ങൾക്ക് ആധാറുമായി ലിങ്ക് ചെയ്‌ത ഒരു സജീവമാക്കിയ യുഎഎൻ ഒരു പോർട്ടലിലൂടെ നിരവധി ഇപിഎഫ്ഒ സേവനങ്ങളിലേക്ക് പ്രവേശനം ലഭിക്കും. പിഎഫ് പാസ്ബുക്കുകൾ പരിശോധിക്കുക, ഡൗൺലോഡ് ചെയ്യുക, പിഎഫ് പിൻവലിക്കുക തുടങ്ങിയുള്ള കാര്യങ്ങളുടെ നടപടി ക്രമങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios