സ്വർണവില റെക്കോഡ് ഉയരത്തിൽ, വാങ്ങികൂട്ടി നിക്ഷേപകർ; കാരണം
വരുന്ന ആഴ്ചയിൽ അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔണ്‍സിന് 2000 ഡോളറിലേക്ക് എത്താമെന്നുമുളള സൂചന. സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക സ്വർണ വില കൂട്ടുന്നു
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ കൂടി. ഒറ്റദിവസം കൊണ്ട് സ്വര്‍ണവില ട്രോയ് ഔണ്‍സിന് 63 ഡോളര്‍ വര്‍ധിച്ച് 1932 ഡോളറായി. സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്‍റെ വില കൂടാന്‍ കാരണം.യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ വില വർദ്ധന തുടരുമെന്നും വരുന്ന ആഴ്ചയിൽ അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔണ്‍സിന് 2000 ഡോളറിലേക്ക് എത്താമെന്നുമുളള സൂചനകളാണ് പുറത്തു വരുന്നത്.
ALSO READ: ക്രൂഡ് വിലയിലേക്ക് പടര്‍ന്ന് യുദ്ധഭീതി; ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക്
സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് മാറ്റുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്ക ഇസ്രയേലിന് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയും അവരുടെ വിമാനവാഹിനി കപ്പല്‍ മെഡിറ്ററേനിയല്‍ കടലില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ആയുധങ്ങള്‍ വിമാനമാര്‍ഗം ഇസ്രയേലില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക കൂടി സംഘര്‍ഷത്തിന്‍റെ ഭാഗമാകുമെന്ന ആശങ്ക നിക്ഷേപകരിലുണ്ട്. ആഗോള വിപണിയിലെ സ്വര്‍ണവില വര്‍ധന ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
ALSO READ: പാരിസിലേക്ക് പറക്കാം വെറും 25,000 രൂപയ്ക്ക്! എയർഇന്ത്യയുടെ വമ്പൻ ഡിസ്‌കൗണ്ട് ഇന്ന് അവസാനിക്കും
രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര വിപണിയിൽ സ്വർണ വില ഗ്രാമിന് 280 രൂപ വരെ കുറയുകയും, യുദ്ധ പശ്ചാത്തലത്തിൽ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 300 രൂപ വർദ്ധിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 20ന് 5520 രൂപയായിരുന്ന സ്വർണ വില ഗ്രാമിന് പടിപടിയായി കുറഞ്ഞ് ഒക്ടോബർ അഞ്ചിന് 5240 രൂപയായി.
ഒക്ടോബർ ഏഴിന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ വില കുതിച്ചുയരുകയായിരുന്നു. 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 2074.88 ഡോളർ എന്ന നിരക്കാണ് രാജ്യാന്തര വിപണിയിലെ എക്കാലത്തെയും ഉയർന്ന വില. കേരള വിപണിയിൽ 2023 മെയ് 5ന് ഗ്രാമിന് 5720 രൂപയും പവന് 45760 രൂപയുമായിരുന്നു റെക്കോർഡ് വില.
ALSO READ: ലോകം മുഴുവൻ സൗജന്യമായി സഞ്ചരിക്കാം; ക്രെഡിറ്റ് കാർഡ് റിവാർഡുകൾ പ്രയോജനപ്പെടുത്തൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം