ഉടൻ പണത്തിന് ഗോൾഡ് ലോണുകൾ: വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശനിരക്കുകൾ ഇങ്ങനെ
മറ്റു ലോണുകളെ അപേക്ഷിച്ച് വായ്പയ്ക്ക്, കുറഞ്ഞ ഡോക്യുമെന്റേഷനുകൾ മതി എന്നതും, തിരിച്ചടവിന് സുപരിചിതമായ വിവിധ തരത്തിലുള്ള ഓപ്ഷനുകൾ തെരഞ്ഞെടുക്കുകയും ചെയ്യാമെന്നതും ഗോൾഡ് ലോണുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്. സ്വർണ്ണപണയ വായ്പയ്ക്ക് മുൻനിര ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ അറിഞ്ഞുവെയ്ക്കാം.
പെട്ടെന്ന് പണത്തിന്റെ ആവശ്യം വന്നാൽ കയ്യിലുള്ള സ്വർണ്ണം പണയം വെയ്ക്കാമെന്ന് ചിന്തിക്കുന്നവരുടെ എണ്ണത്തിലിപ്പോഴും കുറവൊന്നുമില്ല. സ്വർണ്ണവിലയും കൂടിയതോടെ ഇന്ന് ആവശ്യക്കാർ കൂടുതലുളള റീട്ടെയിൽ ലോൺ ആണ് സ്വർണ്ണപണയ വായ്പകൾ. സ്വർണ്ണ പണയവായ്പകൾക്ക് ആകർഷകമായ പലിശനിരക്കുകളും സേവനങ്ങളുമായി ധനകാര്യസ്ഥാപനങ്ങളും മത്സരത്തിലാണ്.
മറ്റു ലോണുകളെ അപേക്ഷിച്ച് വായ്പയ്ക്ക്, കുറഞ്ഞ ഡോക്യുമെന്റേഷനുകൾ മതി എന്നതും, തിരിച്ചടവിന് സുപരിചിതമായ വിവിധ തരത്തിലുള്ള ഓപ്ഷനുകൾ തെരഞ്ഞെടുക്കുകയും ചെയ്യാമെന്നതും ഗോൾഡ് ലോണുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്. സ്വർണ്ണപണയ വായ്പയ്ക്ക് മുൻനിര ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ അറിഞ്ഞുവെയ്ക്കാം.
എച്ച്ഡിഎഫ്‌സി ബാങ്ക് :സ്വർണ വായ്പകൾക്ക് 7.20 ശതമാനം മുതൽ 11.35 വരെ പലിശ നിരക്ക് ഈടാക്കുന്നു. 1 ശതമാനം പ്രൊസസിംഗ് ഫീസും ഈടാക്കുന്നുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക് : ഗോൾഡ് ലോണിന് 8 ശതമാനം മുതൽ 17 ശതമാനം വരെ പലിശ ഈടാക്കുന്നു. മാത്രമല്ല, 2 ശതമാനം പ്രൊസസിംഗ് ഫീസും ജിഎസ്ടിയും ഈടാക്കുന്നുണ്ട്.
യൂണിയൻ ബാങ്ക് : ഗോൾഡ് ലോണിന് 8.40 ശതമാനം മുതൽ 9.65 ശതമാനം വരെ പലിശ ഈടാക്കുന്നു
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ :ഗോൾഡ് ലോണിന് 8.45 ശതമാനം മുതൽ 8.55 ശതമാനം വരെ പലിശ ഈടാക്കുന്നു, കൂടാതെ വായ്പ തുകയുടെ 0.5 ശതമാനം പ്രോസസ്സിംഗ് ഫീയും ഈടാക്കും.
യൂക്കോ ബാങ്ക് : സ്വർണ്ണ പണയ വായ്പകൾക്ക് 8.50 ശതമാനം പലിശ നിരക്കും 250 രൂപ മുതൽ 5,000 രൂപ വരെ പ്രോസസ്സിംഗ് ഫീയും ഈടാക്കുന്നു.
എസ്ബിഐ : 8.55 ശതമാനം പ്രോസസിങ് ഫീസും 0.50 ശതമാനം പ്രൊസസിംഗ് ഫീസും ജിഎസ്ടിയും ഈടാക്കുന്നു
ഇൻഡസ് ഇൻഡ് ബാങ്ക് :8.75 ശതമാനം മുതൽ 16 ശതമാനം വരെ പലിശയും 1 ശതമാനം പ്രൊസസിംഗ് ഫീസും ഈടാക്കുന്നു
പഞ്ചാബ് ആൻഡ് സിന്ദ്് ബാങ്ക് :8.85 ശതമാനം പലിശയും 500 രൂപ മുതൽ 10,000 രൂപ വരെ പ്രോസസ്സിംഗ് ഫീയും ഈടാക്കുന്നു
ഫെഡറൽ ബാങ്ക് :ഗോൾഡ് ലോണി്‌ന് 8.89 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് :9 ശതമാനം പലിശയും 0.75 ശതമാനം പ്രോസസ്സിംഗ് ഫീസുമാണ്് പിഎൻബി ഗോൾഡ് ലോണിന് ഈടാക്കുന്നത്.
ഹോം ലോൺ പലിശ കുറച്ച് ഈ പൊതുമേഖലാ ബാങ്ക്; നിരക്കുകളിലെ ഇളവ് പരിമിത കാലത്തേക്ക് മാത്രം
സ്വർണ്ണവില അടിക്കടി കൂടുന്നതോടെ, ഉപയോഗിക്കുന്നതിലും കൂടുതൽ സ്വർണ്ണം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നവരുടെ എണ്ണവും രാജ്യത്ത് കൂടിയിട്ടുണ്ട്. പലപ്പോഴും വ്യക്തിഗത ആവശ്യങ്ങൾക്കും, ബിസിനസ് ആവശ്യങ്ങൾക്കുമൊക്കെ പണത്തിന്റെ ആവശ്യം വന്നാൽ ഗോൾഡ്ലോണിനെ ആശ്രയിക്കുക എന്നത് ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്നു തന്നെയാണ്. പണയം വയ്ക്കുന്ന സ്വർണത്തിന്റെ അളവും പരിശുദ്ധിയും അനുസരിച്ചാണ് ധനകാര്യ സ്ഥാപനങ്ങൾ വായ്പാ തുക നിർണയിക്കുക.