60-ാം ജന്മദിനത്തിൽ 60000 കോടി സംഭാവന നല്കാൻ ഗൗതം അദാനി; തുക നൽകുക സാമൂഹിക പ്രവർത്തനങ്ങൾക്കായി

വെള്ളിയാഴ്ച 60 വയസ്സ് തികയുന്ന അദാനി സമ്പത്തിന്റെ വലിയൊരു ഭാഗമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെക്കുന്നത്

Gautam Adani and his family pledge to donate  60,000 crore for social causes

ന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ വലിയ ധനികനായ ഗൗതം അദാനി, തൻറെ  60-ാം ജന്മദിനം പ്രമാണിച്ച് 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന നൽകുക എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 

വെള്ളിയാഴ്ച 60 വയസ്സ് തികയുന്ന അദാനി സമ്പത്തിന്റെ വലിയൊരു ഭാഗമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെക്കുന്നത്. ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവന ആയിരിക്കും ഇത്. 60000 കോടി രൂപ അതായത് 7.7 ബില്യൺ ഡോളർ ആണ് അദാനി നൽകുന്നത്. മാർക്ക് സക്കർബർഗ്, വാറൻ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടർന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി അദാനി സംഭാവന നൽകുന്നത്. ഏകദേശം 92 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അദാനി ഈ വർഷം തന്റെ സമ്പത്തിൽ 15 ബില്യൺ ഡോളർ കൂടി ചേർത്തു. 

1988-ൽ ഒരു ചെറിയ അഗ്രി-ട്രേഡിംഗ് സ്ഥാപനവുമായി ആരംഭിച്ച അദാനി ഗ്രൂപ്പ് ഇപ്പോൾ കൽക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്‌സ്, വൈദ്യുതി ഉൽപ്പാദനം, വിതരണം എന്നിവയിലും അടുത്തിടെ ഹരിത ഊർജം, വിമാനത്താവള നിർമ്മാണം, ഡാറ്റാ സെന്ററുകൾ, സിമന്റ് എന്നീ മേഖലകളിലേക്കെല്ലാം കടന്ന് വലിയൊരു സാമ്രാജ്യമായി മാറുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios