അമുൽ മുതൽ നന്ദിനി വരെ, ടി 20 ലോകകപ്പിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ ബ്രാൻഡുകള്‍; കാരണം ഇത്

ബ്രാൻഡിനെ വിപുലീകരിക്കുക, അന്താരഷ്ട്ര വിപണി വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഇന്ത്യൻ ബ്രാൻഡുകൾ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകളെ കൂടുതലായി സ്പോൺസർ ചെയ്യുന്നു. 

From Amul To Nandini Indian Brands' Presence To Dominate T20 World Cup 2024 In West Indies & USA

ജൂൺ 2 ന് ആരംഭിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ശക്തമായ സാന്നിധ്യമായി ഇന്ത്യൻ ബ്രാൻഡുകൾ. ടി20 ടീമുകളുടെ ഭൂരിഭാഗം ജഴ്‌സികളിലും ഇന്ത്യൻ സ്‌പോൺസർമാരുടെ സാന്നിധ്യമുണ്ട്. അമുൽ മുതൽ ഡ്രീം 11 വരെയുള്ള ടൂർണമെൻ്റുകളിലും ടീം സ്‌പോൺസർമാരിലും ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്.

ഇന്ത്യൻ ഡയറി ബ്രാൻഡായ അമുൽ യുഎസ്എയെയും ദക്ഷിണാഫ്രിക്കയെയും സ്പോൺസർ ചെയ്യുന്നു, കർണാടക മിൽക്ക് ഫെഡറേഷൻ്റെ (കെഎംഎഫ്) നന്ദിനി ബ്രാൻഡ് അയർലൻഡിനെയും സ്കോട്ട്ലൻഡിനെയും സ്പോൺസർ ചെയ്യുന്നു. മാത്രമല്ല, 2019 മുതൽ ഓസ്‌ട്രേലിയയുടെ ഔദ്യോഗിക ഡിജിറ്റൽ ടെക്‌നോളജി പങ്കാളിയാണ് എച്ച്‌സിഎൽ ടെക്.

ബ്രാൻഡിനെ വിപുലീകരിക്കുക, അന്താരഷ്ട്ര വിപണി വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഇന്ത്യൻ ബ്രാൻഡുകൾ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകളെ കൂടുതലായി സ്പോൺസർ ചെയ്യുന്നു. 2023ൽ, ടീം ഇന്ത്യയുടെ ലീഡ് സ്‌പോൺസർഷിപ്പ് അവകാശങ്ങൾക്കായി 350 കോടി രൂപയാണ് ബിസിസിഐ നിശ്ചയിച്ചത്. 358 കോടി രൂപയ്ക്കാണ് ഡ്രീം11 ജേഴ്സി അവകാശം സ്വന്തമാക്കിയത്.

ഈ ടി20 ലോകകപ്പ് പതിപ്പ് 850 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ആകർഷിക്കുമെന്ന് ഇന്ത്യൻ ബ്രാൻഡുകൾ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട്തന്നെ, ആഗോളതലത്തിൽ അവരുടെ ബ്രാൻഡും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനുള്ള അവസരം അവർക്ക് ലഭിക്കുന്നു. 

വെസ്റ്റ് ഇൻഡീസും യുഎസ്എയും ചേർന്നാണ് ലോകകപ്പിൻ്റെ ഒമ്പതാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അന്താരാഷ്ട്ര ടീമുകളുമായി സഹകരിക്കുന്ന ബ്രാൻഡുകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് അവരുടെ ആഗോള സാന്നിധ്യം വിപുലീകരിക്കുക എന്നതാണ്. ഇത്തവണ 
 യുഎസ്എ വിപണിയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര തലത്തിൽ പരമാവധി എക്സ്പോഷറിനുള്ള ഈ അവസരം മുതലാക്കാൻ ബ്രാൻഡുകൾ ശ്രമിക്കും

യുഎസ്എയെയും ദക്ഷിണാഫ്രിക്കയെയും സ്പോൺസർ ചെയ്യുമെന്ന്  ഇന്ത്യൻ ഡയറി ഭീമനായ അമുൽ അറിയിച്ചിട്ടുണ്ട്. അമുൽ മുമ്പ് നെതർലാൻഡ്‌സ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപാദക  കമ്പനിയായ അമുൽ ഇപ്പോൾ അമേരിക്കയിലും പാൽ വിൽക്കുന്നുണ്ട്. രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ  ആവശ്യങ്ങൾക്കനുസരിച്ച് പാൽ ഉൽപ്പന്നങ്ങൾ  വിതരണം  ചെയ്യാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. പാൽ ഉൽപ്പന്നങ്ങൾ നേരത്തെ തന്നെ അമുൽ കയറ്റി അയക്കുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios