കുട്ടികൾ പണം ആവശ്യപ്പെടാറുണ്ടോ? നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട നാല് ധനപാഠങ്ങളിതാ

ജീവിതത്തില ചെറുതും വലുതുമായ ആവശ്യങ്ങൾ സാധ്യമാക്കാനും  സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമൊക്കെ പലപ്പോഴം പണം ആവശ്യമായി വരും. കൈയ്യിലുള്ള പണത്തിന്റെ യഥാർത്ഥ ഉപയോഗം എന്തെന്ന് കുട്ടികൾ അറിഞ്ഞിരിക്കണം.

four money lessons you should teach your child apk

രോ കുട്ടിയുടെയും ആദ്യ പാഠശാല കുടുംബം തന്നെയാണ്. സാമ്പത്തിക ശീലങ്ങളോ, സ്വാഭാവമോ എന്തുമാവട്ടെ മുതിർന്നവരുടെ ശീലങ്ങളും പെരുമാറ്റവുമാണ് കുട്ടികൾ അതേപടി പകർത്തുന്നതും. സാമ്പത്തിക വിദ്യാഭ്യാസം നിലവിൽ പ്രൈമറിക്ലാസുകളിൽ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്തതിനാൽ, മാതാപിതാക്കൾ തന്നെ കുട്ടികളെ പണം  സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും, പണം സേവ് ചെയ്യേണ്ടതിനെക്കുറിച്ചും പഠിപ്പിക്കേണ്ടതുണ്ട്.  കുട്ടികൾ അറിഞ്ഞിരിക്കേണ്ട  പ്രാഥമിക കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.  

പണത്തിന്റെ ഉപയോഗം

കൈയ്യിലുള്ള പണത്തിന്റെ യഥാർത്ഥ ഉപയോഗം എന്തെന്ന് കുട്ടികൾ അറിഞ്ഞിരിക്കണം. ജീവിതത്തില ചെറുതും വലുതുമായ ആവശ്യങ്ങൾ സാധ്യമാക്കാനും  സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമൊക്കെ പലപ്പോഴം പണം ആവശ്യമായി വരും. ആവശ്യങ്ങളു ആഗ്രഹങ്ങളും നിരവധിയായിരിക്കും, എന്നാൽ പണം സമ്പാദിക്കുന്നതുപോലെത്തന്നെ പ്രധാനമാണ് പണം കൈകാര്യം ചെയ്യുന്നത് എന്നത് ഓർക്കേണ്ടതാണ്. അനാവ്യ ചെലവുകൾ ഒഴിവാക്കി പണം സൂക്ഷ്മതയോടെ തന്നെ കൈകാര്യം ചെയ്യുകയും വേണം.

പണം vs മൂല്യം

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പണം ആവശ്യമായി വരും. എന്നാൽ നിങ്ങളുടെ ആത്മവിശ്വാസത്തെയോ മൂല്യബോധത്തെയോ തകർക്കാൻ പണത്തിനെ  അനുവദിക്കരുത്, മാത്രമല്ല പണത്തിന്റെ പേരിൽ നിർവ്വചിക്കപ്പെടാനും പാടില്ല. പണത്തിന്റെ പേരിൽ മറ്റുള്ളവരോട് മോശമായി പെരുമാറാനോ, സ്വയം അഹങ്കരിക്കാനോ പാടില്ല.  കാരണം ബാങ്ക് ബാലൻസിനേക്കാൾ വലുതാണ് ഓരോ മനുഷ്യന്റെയും വില

പാരമ്പര്യസ്വത്ത് കരുതലോടെ ഉപയോഗിക്കാം

മാതാപിതാക്കളിൽ നിന്നോ അനന്തരാവകാശത്തിൽ നിന്നോ  ലഭിച്ച പാരമ്പര്യസ്വത്തിന് എന്നും നന്ദിയുള്ളവരായിരിക്കണം.കാരണം ഓരോ തലമുറയും കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് നമ്മിലേക്ക് കൈമാറുന്നത് . അതുകൊണ്ടുതന്നെ പരമ്പരാഗതമായിക്കിട്ടയത് അനാവശ്യമായി ധൂർത്തടിക്കാതെ, സൂക്ഷിച്ചുപയോഗിക്കുകയും, ഇതിലും കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്ന് സ്വയം ബോധ്യമുണ്ടാവുകയും വേണം.

പണത്തിനോട്  ആർത്തി വേണ്ട

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന ബിസിനസുകളിലൊന്ന് ധനകാര്യം., എന്നാൽ പണത്തിനോടുള്ള  അത്യാഗ്രഹവും, എടുത്തുചാട്ടവും  കാരണം പലരും പരാജയപ്പെടാറുമുണ്ട്..പണം സമ്പാദിക്കാൻ ഒരിക്കലും കുറുക്കുവഴി സ്വീകരിക്കരുത്. അത് ശാശ്വതമല്ലെന്ന് മാത്രമല്ല, പലവിധ അപകടങ്ങളിലുമെത്തിക്കുകയും ചെയ്യും. പണത്തിനല്ല മാനുഷിക മൂല്യങ്ങൾക്കും, സത്യസന്ധതയുമാണ് പ്രധാനമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios